Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Jul 2024 21:11 IST
Share News :
അബൂദാബി:: തിരുവനന്തപുരം കണിയാപുരം വാടയില്‍മുക്കില്‍ കുന്നുംപുറത്ത് വീട്ടില്‍ പരേതനായ ഹാജി റഷീദ് ലബ്ബയുടെ മകന്‍ അഷ്റഫ് അലിയാണ് വെള്ളിയാഴ്ച വൈകീട്ട് മരിച്ചത്. ലീവ് കഴിഞ്ഞ് ഭാര്യയുമൊത്ത് വെള്ളിയാഴ്ച പുലർച്ചെയാണ് അബൂദാബിയില്‍ എത്തിയത്. ഉച്ചക്ക് ജുമുഅ നമസ്‌കാരം കഴിഞ്ഞു വന്നയുടന്‍ ഹൃദയസ്തംഭനമുണ്ടാവുകയായിരുന്നു.
ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കണിയാപുരം വാടയില്‍മുക്ക് ജുമാ മസ്ജിദിന് എതിര്‍വശമാണ് താമസം. മൃതദേഹം അബൂദബി സെന്‍ട്രല്‍ സിറ്റി ആശുപത്രി മോര്‍ച്ചറിയില്‍. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബനിയാസ് കബറിസ്ഥാനിൽ കബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു..
Follow us on :
Tags:
More in Related News
Please select your location.