Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൃശ്ശൂർ ജില്ല തയ്യൽ തൊഴിലാളി സംഘം ബിഎംഎസ് പുന്നയൂർക്കുളം യൂണിറ്റ് സമ്മേളനം..

16 Nov 2026 10:36 IST

MUKUNDAN

Share News :

പുന്നയൂർക്കുളം:തൃശ്ശൂർ ജില്ല തയ്യൽ തൊഴിലാളി സംഘം ബിഎംഎസ് പുന്നയൂർക്കുളം യൂണിറ്റ് സമ്മേളനം രാമരാജ വിദ്യാലയത്തിൽ തയ്യൽ തൊഴിലാളി സംഘം ജില്ലാ ജനറൽ സെക്രട്ടറി കെ.എം.വിജയൻ ഉദ്ഘാടനം ചെയ്തു.ക്ഷേമനിധി ബോർഡ് പരിചയസമ്പന്നരായ ജീവനക്കാരെ നിയമിക്കണമെന്നും,ആനുകൂല്യങ്ങൾ സമയബന്ധിതമായി വിതരണം ചെയ്യണമെന്നും ജനറൽ സെക്രട്ടറി കെ.എം.വിജയൻ ആവശ്യപ്പെട്ടു.യൂണിറ്റ് സെക്രട്ടറി മിനി സുബ്രമണ്യൻ അധ്യക്ഷത വഹിച്ചു.ബിഎംഎസ് മേഖല പ്രസിഡന്റ് പി.കെ.അറുമുഖൻ,സെക്രട്ടറി കെ.എ.ജയതിലകൻ,ബിന്ദു രാജൻ എന്നിവർ സംസാരിച്ചു.പുതിയ ഭാരവാഹികളായി വിധു സത്യൻ(പ്രസിഡന്റ്),ബീന ഗംഗാധരൻ(വൈസ് പ്രസിഡന്റ്),മിനി സുബ്രഹ്മണ്യൻ(സെക്രട്ടറി),മിനി കല്ലൂർ(ജോയിന്റ്  സെക്രട്ടറി),വി.രാധിക(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Follow us on :

More in Related News