Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോത്തല ആയുർവേദ ആശുപത്രിക്ക് പുതിയ ഒ.പി. മന്ദിരം

18 Nov 2026 21:11 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: കൂരോപ്പട ഗ്രാമപഞ്ചായത്തിലെ കോത്തല ശ്രീദേവി വിലാസം ഗവൺമെന്‍റ് ആയുർവേദ ആശുപത്രിയുടെ പുതിയ ഒ.പി മന്ദിരം ചാണ്ടി ഉമ്മൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.  

ഗ്രാമീണ മേഖലയിൽ ആയുർവേദ ചികിത്സാ സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ദേശീയ ആയുഷ് മിഷൻ്റെ സഹായത്തോടെ ഒരു കോടി രൂപ ചെലവിട്ട് പുതിയ ഒ.പി. മന്ദിരം നിർമിച്ചത്. 2337 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഒറ്റ നിലകെട്ടിടം പൂർണ്ണമായും ഭിന്നശേഷി സൗഹൃദമാണ്. ആറ് ഒ പി മുറികൾ,

ഫാർമസി, ഒ. പി കൗണ്ടർ, പ്രീ ചെക്കപ്പ് മുറി, ഓഫീസ് മുറി എന്നിവയുണ്ട്. 

 സ്‌പോർട്‌സ് മെഡിസിൻ,കുട്ടികള്‍ക്കായി കൗൺസലിംഗ് എന്നിവയ്‌ക്കൊപ്പം വാതം, പ്രമേഹം, ചർമരോഗങ്ങൾ, സ്ത്രീരോഗങ്ങൾ, വാർധക്യസഹജ രോഗങ്ങൾ തുടങ്ങിയവയ്ക്കുള്ള ചികിത്സകളും പുതിയ കേന്ദ്രത്തിൽ ലഭ്യമാണ്. 

 ചടങ്ങിൽ കൂരോപ്പട ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഇ.എസ്. വിനോദ് അധ്യക്ഷത വഹിച്ചു. ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടർ ഡോ. കെ.എസ് പ്രിയ, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജെയ്ജി പാലയ്ക്കലോടി, ജില്ലാ പഞ്ചായത്തംഗം പി.എസ്. ഉഷാകുമാരി,ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ ശ്രീലത പ്രകാശ്, പി.ബി ദിലീപ് കുമാർ, ജിൻസമ്മ മാത്യു, കൂരോപ്പട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷീല ചെറിയാൻ, ബ്‌ളോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ. ബിജു പറമ്പകത്ത്, ആശ ബിനു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സന്ധ്യ സുരേഷ്, മേരിക്കുട്ടി മർക്കോസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍,  ജില്ലാ മെഡിക്കൽ ഓഫീസർ (ആയുർവേദം) ഡോ. വി എം ലീന , ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ജൂവൽ ജോസ്, ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ജി ഹരികുമാർ, തുടങ്ങിയവർ പ്രസംഗിച്ചു. 



 

Follow us on :

More in Related News