Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Nov 2026 19:48 IST
Share News :
വൈക്കം: വൈക്കം സത്യസായി സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സത്യസായി സംഗീതോത്സവത്തിന് തുടക്കം. വൈക്കം തെക്കെനട സായി സമിതിയിൽ നടത്തുന്ന സംഗീതോൽസവം ആരംഭിച്ചിട്ട് 36 വർഷമായി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ് ഡയറക്ടർ പ്രൊഫസർ അന്നപൂർണി സുബ്രഹ്മണ്യം ഉത്ഘാടനം ചെയ്തു. എം.എൻ മൂർത്തി, പ്രെഫ. കുമാര കേരള വർമ്മ, ജി. അനിൽകുമാർ, നടരാജൻ, രാജകൃഷ്ണൻ,പി. ആർ. പ്രസാദ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് കാവാലം വിനോദിന്റെ നേതൃത്വത്തിൽ സോപാന സംഗീതം, പ്രെഫ. അന്നപൂർണ്ണി സുബ്രഹ്മണ്യത്തിന്റെ വയലിൻ കച്ചേരി എന്നിവ നടന്നു. നാളെ (നവംബർ 19 ) വൈകിട്ട് 3.30 ന് നാമ സങ്കീർത്തനം 5 ന് ഡോ. ലതാ ബാബുവിന്റെ സംഗീത സദസ് 6.30 ന് ശുഭ ലക്ഷ്മി കൃഷ്ണമൂർത്തിയുടെ സംഗീത സദസ് എന്നിവ നടക്കും.
Follow us on :
Tags:
More in Related News
Please select your location.