Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Nov 2026 17:55 IST
Share News :
തിരൂർ: യാത്രയ്ക്കിടെ സ്ത്രീകളുടെ ബാഗുകളിൽ നിന്ന് പേഴ്സും പണവും മോഷ്ടിച്ചുവെന്ന കേസിൽ 19-കാരി അറസ്റ്റിൽ. പെരുമ്പാവൂർ കുറുപ്പംപടി സ്വദേശി ദേവിക സുധീഷ് (19) ആണ് തിരൂർ പൊലീസിന്റെ പിടിയിലായത്.
തിരക്കേറിയ റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും യാത്രക്കാരുടെ ശ്രദ്ധ തിരിച്ച് സ്ത്രീകളുടെ ബാഗുകളിൽ നിന്ന് പേഴ്സും പണവും മോഷ്ടിക്കുന്നതാണ് യുവതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി തിരൂർ റെയിൽവേ സ്റ്റേഷനിൽ സംശയാസ്പദമായ സാഹചര്യത്തിൽ യുവതിയെ കണ്ടെത്തിയതിനെ തുടർന്ന് റെയിൽവേ പൊലീസ് തിരൂർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.
തുടർന്ന് നടത്തിയ പരിശോധനയിൽ യുവതിയുടെ കൈവശമുണ്ടായിരുന്ന ബാഗിൽ നിന്നും താമസിച്ചിരുന്ന മുറിയിൽ നിന്നുമായി നിരവധി പേഴ്സുകൾ കണ്ടെടുത്തു. ഇവ വിവിധ സ്ഥലങ്ങളിൽ നടത്തിയ മോഷണത്തിലൂടെ ലഭിച്ചതാണെന്നാണ് പൊലീസിന്റെ സംശയം.
പൊന്നാനിയിൽ സമാനമായ രീതിയിൽ നടന്ന നിരവധി മോഷണക്കേസുകളിലും യുവതിക്ക് പങ്കുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബസുകളിലും റെയിൽവേ സ്റ്റേഷനുകളിലും തിരക്കിനിടയിൽ സ്ത്രീകളെ ലക്ഷ്യമിട്ടായിരുന്നു മോഷണം നടത്തിയിരുന്നതെന്നും പൊലീസ് വ്യക്തമാക്കി.
പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തുടർന്ന് കോഴിക്കോട് ജയിലിലേക്ക് മാറ്റി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന സമാന മോഷണക്കേസുകളുമായി പ്രതിക്ക് ബന്ധമുണ്ടോയെന്നും കണ്ടെടുത്ത പേഴ്സുകളുമായി ബന്ധപ്പെട്ട് കൂടുതൽ പരാതികളുണ്ടോയെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.
Follow us on :
Tags:
More in Related News
Please select your location.