Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മയിൽപ്പീലി സ്കോളർഷിപ്പ് പരീക്ഷയ്ക്ക് കേരളത്തിൽ അനുമതി നിഷേധിച്ചതിനെ തുടർന്ന് മയിൽപ്പീലി സ്കോളർഷിപ്പ് മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാൻ സംഘാടകർ.

18 Nov 2026 20:16 IST

Jithu Vijay

Share News :

തിരുവനന്തപുരം : ബാലഗോകുലത്തിന്റെ പ്രസിദ്ധീകരണമായ മയിൽപ്പീലി സ്കോളർഷിപ്പ് പരീക്ഷയ്ക്ക് കേരളത്തിൽ അനുമതി നിഷേധിച്ചതിനെ തുടർന്ന് സംഘപരിവാർ സംഘടനയുടെ പുതിയ നീക്കം. വിവാദങ്ങൾക്ക് ഇടയിൽ ബാലഗോകുലത്തിന്റെ പ്രസിദ്ധീകരണമായ മയിൽപ്പീലി സ്കോളർഷിപ്പ് മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാൻ സംഘാടകർ. .


ആദ്യഘട്ടത്തിൽ ഡൽഹിയിൽ നടത്താനാണ് തീരുമാനമെന്ന് ‘മയിൽപ്പീലി’ മാനേജിംഗ് എഡിറ്റർ കെ.പി. ബാബുരാജ് പറഞ്ഞു. എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കാണ് പരീക്ഷ.


അതേ സമയം മയിൽ‌പീലി സ്കോളർഷിപ്പ് പരീക്ഷാ വിവാദത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ അന്വേഷണ റിപ്പോർട്ട് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീന് കൈമാറി. മന്ത്രി റിപ്പോർട്ട് പരിശോധിച്ച ശേഷമാകും തുടർനടപടികൾ. വകുപ്പ് തലത്തിൽ കടുത്ത നടപടികളുണ്ടാകില്ലെന്നും പിഴവ് വരുത്തിയ ജോയിന്റ് ഡയറക്ടർക്ക് താക്കീത് നൽകി വിഷയം അവസാനിപ്പിക്കാനാണ് സാധ്യതയെന്നുമാണ് സൂചന.


അനുമതി നൽകിയത് ഉദ്യോഗസ്ഥ പിഴവാണെന്നും ‘മയിൽപ്പീലി’ എന്ന മനോഹരമായ വാക്കിന് പിന്നിലെ രാഷ്ട്രീയ അജണ്ട തിരിച്ചറിയാൻ ഉദ്യോഗസ്ഥന് കഴിഞ്ഞില്ലെന്നുമായിരുന്നു വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന്റെ വിമർശനം.

Follow us on :

More in Related News