Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വർണാഭമായ ഘോഷയാത്രയോടെ സഹകരണ വാരാഘോഷം സമാപിച്ചു

18 Nov 2026 22:12 IST

CN Remya

Share News :

കോട്ടയം: സഹകരണ പ്രസ്ഥാനത്തിന്‍റെ വിശ്വാസ്യതയില്‍ സമീപ കാലത്തുണ്ടായ ന്യൂനതകള്‍ പരിഹരിക്കാന്‍ പരിശ്രമിക്കണമെന്ന് നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ. സഹകരണ വാരാഘോഷത്തിന്‍റെ കോട്ടയം ജില്ലാതല സമാപന സമ്മേളനം കോട്ടയം തിരുനക്കര മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹകരണ പ്രസ്ഥാനം കേരളത്തിലെ സാധാരണ ജനജീവിതത്തിന് കൈത്താങ്ങാണ്. ഈ രംഗത്ത് കാലോചിതമായ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതിന് കൂട്ടായ പരിശ്രമം ഉണ്ടാകണം- അദ്ദേഹം പറഞ്ഞു.

ഫ്രാന്‍സിസ് ജോര്‍ജ് എംപി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ നാട്ടകം സുരേഷ്, വിനു ജോബ് കുഴിമണ്ണില്‍, സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗം അഡ്വ. ഫില്‍സണ്‍ മാത്യൂസ്, സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍മാരായ ജോണ്‍സണ്‍ പുളിക്കീല്‍, അഡ്വ. പി. സതീശ് ചന്ദ്രന്‍ നായര്‍, ടി. സി വിനോദ്, കോട്ടയം കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്‍റ് അഡ്വ. ജി. ഗോപകുമാര്‍, ജോയിന്‍റ് രജിസ്ട്രാര്‍ എസ്. നസീര്‍, ഓഡിറ്റ് വിഭാഗം ജോയിന്‍റ് ഡയറക്ടര്‍ ജയമ്മ പോള്‍, കേരള ബാങ്ക് ജോയിന്‍റ് ഡയറക്ടര്‍ എം. പി. അനില്‍കുമാര്‍, സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നാഗമ്പടം മൈതാനത്തുനിന്ന് ആരംഭിച്ച വര്‍ണാഭമായ ഘോഷയാത്രയോടെയാണ് സമാപന പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. നിശ്ചല ദൃശ്യങ്ങളും കലാരൂപങ്ങളും വാദ്യമേളങ്ങളും അണിനിരന്ന ഘോഷയാത്ര തിരുനക്കര മൈതാനത്ത് സമാപിച്ചു.

Follow us on :

More in Related News