Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Nov 2026 20:28 IST
Share News :
കോട്ടയം: കോട്ടയം ആർപ്പൂക്കരയിൽ 3.380 കിലാ കഞ്ചാവുമായി അസം സ്വദേശി പിടിയിൽ. ബക്കറ്റിൽ ഒളിപ്പിച്ച നിലയിൽ സൂക്ഷിച്ചിരുന്ന മൂന്നര കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. അസം മൊഗിഗൺ സ്വദേശി എക്രാമുകൾ ഹുസൈനെ (20) ആണ് കഞ്ചാവുമായി പിടിയിലായത്. ബുധനാഴ്ച വൈകിട്ട് ആറോടുകൂടിയായിരുന്നു സംഭവം.
കോട്ടയം നഗരത്തിൽ നിന്നും പോലീസ് മേധാവിയുടെ ലഹരി വിരുദ്ധസംഘം കഞ്ചാവ് ഉപയോഗിക്കുന്ന പ്രതികളിൽ ഒരാളെ പിടികൂടിയിരുന്നു. ഇയാളെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ആർപ്പുക്കര ഭാഗത്ത് താമസിക്കുന്ന അസം സ്വദേശിയാണ് കഞ്ചാവ് എത്തിച്ചുനൽകുന്നത് എന്ന് കണ്ടെത്തിയത്. തുടർന്ന് ജില്ലാ പോലീസ് മേധാവി കെ എം സാബു മാത്യുവിന്റെ നിർദ്ദേശപ്രകാരം നർക്കോട്ടിക് സെൽ ഡിവൈഎസ്പി യു ശ്രീജിത്തിന്റെ നേതൃത്വത്തിൽ ഗാന്ധിനഗർ പോലീസും എല്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സംഘവും ചേർന്ന് ആർപ്പൂക്കരയിലെ പ്രതിയുടെ താമസ സ്ഥലം പരിശോധിക്കുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് ബക്കറ്റിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്.
പെരുമ്പാവൂരിൽ ൺനിന്നും കഞ്ചാവ് വാങ്ങിക്കൊണ്ടുവന്ന് ചില്ലറയായി വില്പന നടത്തുകയായിരുന്നു എന്ന് പ്രതി പോലീസിനോട് സമ്മതിച്ചു.
ഞായറാഴ്ച മാർക്കറ്റുകളിൽനിന്നും ഉപഭോക്താക്കളെ കണ്ടെത്തിയശേഷം മെഡിക്കൽ കോളജ് ഭാഗത്തും ആർപ്പൂക്കരയിലും എത്തിച്ചാണ് ഇയാൾ വില്പന നടത്തിയിരുന്നത്. പെയിൻറിംഗ് കെട്ടിട നിർമ്മാണ കരാർ ജോലികളുമാണ് ഇയാൾ ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു. ഏറ്റുമാനൂർ എസ് എച്ച് ഒ പ്രശോഭ, ഗാന്ധിനഗർ എസ് എച്ച് ഒ ഇൻസ്പെകടർ ജെർളിൽ വി സ്കറിയയുടെ നേതൃത്വത്തിൽ ഉള്ള സംഘവും ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സംഘവും എന്നിവർ ചേർന്നാണ് കെട്ടിടത്തിൽ പരിശോധന നടത്തിയത്.
Follow us on :
More in Related News
Please select your location.