Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് ശ്രീപുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ സ്‌കന്ദ ഷഷ്‌ഠി ഉത്സവം ഭക്തിസാന്ദ്രമായി..

15 Nov 2026 22:37 IST

MUKUNDAN

Share News :

ചാവക്കാട്:അയ്യപ്പനും,സുബ്രഹ്‌മണ്യനും മുഖ്യപ്രതിഷ്ഠയോടെ ഒരുമിച്ചുള്ള അപൂർവ്വ ക്ഷേത്രങ്ങളിലൊന്നായ ചാവക്കാട് ശ്രീപുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ശ്രീനാമം ഭജൻസ് പുന്നയുടെ ആഭിമുഖ്യത്തിൽ സ്‌കന്ദ ഷഷ്‌ഠി ഉത്സവം ഭക്തിസാന്ദ്രമായി ആഘോഷിച്ചു.ആയിരങ്ങളാണ് ഉത്സവത്തിന് സാക്ഷ്യം വഹിച്ചത്.രാവിലെ മുതൽ ക്ഷേത്രത്തിൽ വിശേഷാൽ ഗണപതി ഹോമം,മലർ നിവേദ്യം,അയ്യപ്പനും,സുബ്രഹ്മണ്യനും അഷ്ടദ്രവ്യാഭിഷേകം നിവേദ്യം,ഗുരുവായൂർ മുരളി ആൻഡ് പാർട്ടിയുടെ നാദസ്വരം,ക്ഷേത്രം നാരായണീയ പാരായണ സമിതിയുടെ നേതൃത്വത്തിൽ നാരായണീയ പാരായണം എന്നിവയും,അന്നദാനവും നടന്നു.ക്ഷേത്രം തന്ത്രി ഡോ.ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് വിശേഷാൽ പൂജകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു.വൈകീട്ട് നാലിന് പേരകം മുക്കുട്ടക്കൽ കണ്ടംകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ നിന്നും പൂത്താലം,പൂക്കാവടി,സ്വാമിതുള്ളൽ,ഉടുക്കുപാട്ട്,നാദസ്വരം,പുലിക്കളി എന്നിവയുടെ അകമ്പടിയോടെ തുടങ്ങിയ എഴുന്നെള്ളിപ്പ് രാത്രി 7 മണിയോടെ ക്ഷേത്രാങ്കണത്തിൽ എത്തിചേർന്നു.തുടർന്ന് സന്നിധാനം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫാൻസി വെടിക്കെട്ടും ഉണ്ടായിരുന്നു.ക്ഷേത്ര ഭൂമി സംരക്ഷണ സമാഹരണ യജ്ഞ സമിതി ചെയർമാൻ മോഹൻദാസ് ചേലനാട്ട്,ശ്രീപുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രം പ്രസിഡന്റ് എം.ബി.സുധീർ,ജനറൽ സെക്രട്ടറി വി.പ്രേംകുമാർ,വൈസ് പ്രസിഡന്റ് ഇ.വി.ശശി,ട്രഷറർ സി.കെ.ബാലകൃഷ്ണൻ,ജോയിന്റ് സെക്രട്ടറി പി.സി.വേലായുധൻ,ഭരണസമിതി അംഗങ്ങളായ ടി.ജെ.പ്രമോദ്,ജിബു വി.നായർ,ശ്രീനാമം ഭജൻസ് പ്രസിഡന്റ് എം.എസ്.ഷിജു,സെക്രട്ടറി എം.ടി.ഗിരീഷ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.ക്ഷേത്രത്തിലെ മണ്ഡലകാല ഭഗവദ് ഉപാസനായജ്ഞം നവംബർ 17 മുതല്‍ ഡിസംബര്‍ 27 വരെ(41 ദിവസം) വിപുലമായ പരിപാടികളോടെ ആഘോഷിക്കും.ദിവസവും രാവിലെ ഗണപതിഹോമം,പൂജകള്‍,വൈകീട്ട് പഞ്ചദ്രവ്യാഭിഷേകം,പഞ്ചാമൃത അഭിഷേകം,തുടര്‍ന്ന് നാമസങ്കീര്‍ത്തനം,ഭജന,അന്നദാനം എന്നിവയുണ്ടാവും.

Follow us on :

More in Related News