Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തി കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കർഷകർക്കായി പരിശീലന പരിപാടി സംഘടിപ്പിക്കുന്നു

18 Nov 2026 21:36 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: കടുത്തുരുത്തി കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ആത്മ (ATMA) പദ്ധതിയിൽ ഉൾപ്പെടുത്തി കർഷകർക്കായി പ്രത്യേക കാർഷിക പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. തെങ്ങ്, ജാതി, കുരുമുളക് എന്നീ വിളകളുടെ കൃഷിരീതികളെക്കുറിച്ചാണ് പരിശീലനം നൽകുന്നത്.

2026 നവംബർ 20-ാം തീയതി വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 12.30 വരെ കടുത്തുരുത്തി മിനി സിവിൽ സ്റ്റേഷനിൽ വെച്ചാണ് പരിപാടി നടക്കുക. കടുത്തുരുത്തി കൃഷിഭവൻ പരിധിയിൽ തെങ്ങ്, ജാതി, കുരുമുളക് കൃഷികൾ ചെയ്യുന്ന താല്പര്യമുള്ള മുഴുവൻ കർഷകരും ഈ പരിശീലന പരിപാടിയിൽ പങ്കെടുത്ത് പ്രയോജനപ്പെടുത്തണമെന്ന് കൃഷിഭവൻ അധികൃതർ അറിയിച്ചു.

Follow us on :

More in Related News