Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുഞ്ഞുകൈകളിൽ വലിയ കാരുണ്യം; SMA ബാധിച്ച മൂന്ന് കുരുന്നുകൾക്കായി സഹായം തേടി KG വിദ്യാർത്ഥികൾ

16 Nov 2026 10:13 IST

NewsDelivery

Share News :

മൂന്ന് കുരുന്നുകളുടെ ചികിത്സയ്ക്കായി തെരുവിലിറങ്ങി കുരുന്നുകൾ; മാതൃകയായി KG വിദ്യാർത്ഥികൾ

തിരൂരങ്ങാടി: അപൂർവ ജനിതക രോഗമായ സ്പൈനൽ മസ്കുലാർ അട്രോഫി (SMA) ബാധിച്ച് ചികിത്സയിൽ കഴിയുന്ന മൂന്ന് കുരുന്നുകൾക്ക് സഹായഹസ്തവുമായി ബെസ്റ്റ് ഇന്റർനാഷണൽ മോണ്ടിസോറി സ്കൂളിലെ KG വിദ്യാർത്ഥികൾ. വിവിധ ഇടങ്ങളിൽ നേരിട്ടെത്തി ചികിത്സാ സഹായത്തിനായി ഫണ്ട് ശേഖരിച്ചാണ് കുരുന്നുകൾ മാതൃകയായത്.

പള്ളികൾ, ബസുകൾ, മാർക്കറ്റുകൾ, വ്യാപാരസ്ഥാപനങ്ങൾ തുടങ്ങി വിവിധ ഇടങ്ങളിലെത്തിയാണ് കുട്ടികൾ സഹായം അഭ്യർഥിച്ച് തുക സമാഹരിച്ചത്.

കോഴിക്കോട് ജില്ലയിലെ ഓമശ്ശേരി പഞ്ചായത്തിലെ കല്ലുരുട്ടി പി.ഒ. പൂവത്തിരിച്ചാലിൽ വീട്ടിൽ അരുണ്‍ പി.ഡി. – ഷാൽമി ദമ്പതികളുടെ മക്കളായ ഡേവിഡ് മാഗ്നസ് അരുൺ, ഈതൻ മോസസ് അരുൺ, ഒലിവർ ജോനാ അരുൺ എന്നിവരാണ് SMA ടൈപ്പ് 2 ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.

കുട്ടികളിൽ സഹജീവികളോടുള്ള കരുണയും സാമൂഹിക പ്രതിബദ്ധതയും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഫണ്ട് ശേഖരണ പ്രവർത്തനം സംഘടിപ്പിച്ചത്. സ്കൂൾ എക്സിക്യൂട്ടീവ് ഡയറക്ടർ ഷിഫ്ന എ.വി., പ്രധാനാധ്യാപകരായ തസ്ലീന പി., ഫാത്തിമ ഹന്നത്ത് കെ., ഉമ്മുഹബീബ സി.പി. എന്നിവരും മറ്റ് അധ്യാപകരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ചെറുപ്രായത്തിൽത്തന്നെ കാരുണ്യത്തിന്റെയും സഹജീവി സ്നേഹത്തിന്റെയും വലിയ സന്ദേശം പകരുന്നതായി വിദ്യാർത്ഥികളുടെ ഈ പ്രവർത്തനം.

Follow us on :

More in Related News