Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍.

16 Oct 2024 18:54 IST

- Antony Ashan

Share News :

ആലുവ: യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍. കുന്നുകരയില്‍ വാടകയ്ക്ക് താമസിക്കുന്ന സൗത്ത് അടുവാശേരി തയ്യില്‍ വീട്ടില്‍ ഡോണ്‍ തോമസ് (31) നെയാണ് ചെങ്ങമനാട് പോലീസ് പിടികൂടിയത്. ചെറുകടപ്പുറം സ്വദേശി അനീഷി നാണ് മര്‍ദ്ദനമേറ്റത്. അനീഷിന്റെ സുഹൃത്തിനെ പ്രതി മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. കീ ചെയ്‌നിലുണ്ടായിരുന്ന കത്തി ഉപയോഗിച്ചാണ് ആക്രമിച്ചത്. വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസില്‍ ഉള്‍പ്പെട്ടയാളാണ് പ്രതി. അയിരൂര്‍ ഭാഗത്ത് വച്ച് കഴിഞ്ഞ 7 ന് ആയിരുന്നു സംഭവം. ഇന്‍സ്‌പെക്ടര്‍ സോണി മത്തായി, സബ് ഇന്‍സ്‌പെക്ടര്‍മാരായ സതീഷ് കുമാര്‍, സന്തോഷ് കുമാര്‍ സീനിയര്‍ സി.പി.ഒമാരായ ടി.എന്‍ സജിത്ത്, ടി.എ കിഷോര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.


Follow us on :

More in Related News