Tue Dec 12, 2023 10:56 PM 1ST

Sign In

വീട്ടമ്മയുമായി ഒളിച്ചോടിയ 27കാരനെ പൊലീസ്‌റ്റേഷനില്‍ ഭാര്യ ചെകിട്ടത്തു പൊട്ടിച്ചു.

24 May 2025 16:02 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

മുണ്ടക്കയം: വിവാഹത്തിന്റെ 91-ാം നാളില്‍ മറ്റൊരുവീട്ടമ്മയുമായി ഒളിച്ചോടിയ 27കാരനെ പൊലീസ്‌റ്റേഷനില്‍ ഭാര്യ ചെകിട്ടത്തു പൊട്ടിച്ചു.

 ഇടുക്കി ജില്ലാ തിര്‍ത്തിയിലെ പൊലീസ്റ്റേഷനില്‍ വെളളിയാഴ്ചയാണ് സംഭവം.2025ഫെബ്രുവരി 16ന് പ്രണയിച്ചു വിവാഹിതനായ പെരുവന്താനം സ്വദേശിയായ യുവാവാണ് 91-ാം ദിവസം ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരു വീട്ടമ്മയുമായി ഒളിച്ചോടിയത്.മേഖലയിലെ അറിയപ്പെട്ട സ്വര്‍ണ്ണക്കടയിലെ ജീവനക്കാരനായ ഇയാള്‍ രാവിലെ ഭാര്യയുമായി

ഒരുമിച്ചുജോലി സ്ഥലത്തു വന്നശേഷം കാറില്‍ പത്തുവയസ്സുളള കുട്ടിയുളള വീട്ടമ്മയുമായി മുങ്ങുകയായിരുന്നു.ഭാര്യ സമീപത്തെ പൊലീസ്റ്റേഷനില്‍ പരാതിയുടെ അടിസ്ഥാനത്തില്‍ മിസ്സിങ്ങിനു കേസെടുത്തതോടെ ഇയാള്‍ നാലാംദിവസം സ്‌റ്റേഷനില്‍ ഹാജരായി. പ്രണയിച്ചു വിവാഹം കഴിച്ച ഇയാള്‍ പൊലീസ്റ്റേഷനിലെത്തിയപ്പോള്‍ എല്ലാം വീട്ടുകാരുടെ തലയില്‍ വച്ചു രക്ഷപ്പെട്ടു. തനിക്കു ഇഷ്ടമില്ലാത്ത വിവാഹമായിരുന്നുവെന്നും വീട്ടുകാര്‍ നിര്‍ബന്ധിച്ചു കെട്ടിച്ചതാണന്നുമായിരുന്നു യുവാവിന്റെ നിലപാട്.കോടതിയിലെത്തിയ ഇയാള്‍ ഊരിപോന്നതോടെ ഭാര്യ അടുത്ത കേസുമായി സമീപത്തെ മറ്റൊരു പൊലീസ്റ്റേഷനില്‍ അഭയം തേടി.ഗാര്‍ഹീക പീഠനവും സ്വര്‍ണ്ണമോഷണവുമായിരുന്നു പരാതിയില്‍ ഉന്നയിച്ചത്.എന്നാല്‍ സ്റ്റേഷനിലെത്തിയ യുവാവ് തനിക്കു ഭാര്യയെ വേണ്ടന്നും താന്‍ ഇപ്പോള്‍ പ്രണയിക്കുന്നയാളിനെമതിയെന്നുമുളള നിലപാടിലുറച്ചു നിന്നു.ഇതോടെ സ്‌റ്റേഷന്റെ പുറത്തേക്കിറങ്ങിയ യുവാവിനെ ഭാര്യചെകിട്ടത്തു പൊട്ടിക്കുകയുമായിരുന്നു.കൂടാതെ മറ്റു സ്ത്രീകളെ വാര്‍ട്‌സആപ്പില്‍ അയക്കുന്ന സന്ദ്േശങ്ങള്‍ ഭാര്യ ഭര്‍ത്താവിന്റെ പുതിയ കൂട്ടുകാരിയെ കാണിച്ചു നല്‍കുകയും ചെയ്തു. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള പെൺകുട്ടിയെ

സാമുദായ പ്രവർത്തകരാണ് ചിലവുകൾ നടത്തി വിവാഹം കഴിച്ചയച്ചത്.

Follow us on :

More in Related News