Tue Dec 12, 2023 10:56 PM 1ST

Sign In

ജമാഅത്തെ ഇസ്‌ലാമി മേപ്പയ്യൂർ ഏരിയാ സമ്മേളനം നാളെ

27 Nov 2026 07:20 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയൂർ: ഇസ്‌ലാമിക പ്രതിനിധാനത്തിന്റെ കർമ്മസാക്ഷ്യം എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ജമാഅത്തെ ഇസ്‌ലാമി മേപ്പയ്യൂർ എരിയാ സമ്മേളനം ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് മേപ്പയ്യൂർ ടി.കെ കൺവെൻഷൻ സെന്ററിൽ വെച്ച് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന കൂടിയാലോചന സമിതി അംഗവും ശാന്തപുരം അൽ ജാമിഅ അൽ ഇസ്‌ലാമിയ ഡെപ്യൂട്ടി റെക്ടറുമായ ഡോക്ടർ നഹാസ് മാള സമ്മേളനം ഉദ്ഘാടനം ചെയ്യും.


ജമാഅത്തെ ഇസ്‌ലാമി ഏരിയാ പ്രസിഡണ്ട് വി.പി. അഷ്റഫ് അധ്യക്ഷത വഹിക്കും.സുഗന്ധമുള്ള ജീവിതം എന്ന വിഷയത്തിൽ ജമാഅത്തെ ഇസ്‌ലാമി കോഴിക്കോട് സിറ്റി പ്രസിഡണ്ട് ശിഹാബുദ്ദീൻ ഇബ്നു ഹംസ വിഡിയോ പ്രസന്റേഷൻ നടത്തും.തുടർന്ന് നടക്കുന്ന പാനൽ ഡിസ്കഷനിൽ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന കൂടിയാലോചനാസമിതിയംഗം ടി.മുഹമ്മദ് വേളം, ജില്ലാ സമിതി അംഗം എം.എം മുഹിയുദ്ദീൻ,അമീൻ മുയിപ്പോത്ത് എന്നിവർ സദസ്യരുടെ ചോദ്യങ്ങൾക്ക് മറുപടി പറയും. ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവർത്തന പഥങ്ങൾ വിശദീകരിക്കുന്ന ഹംസഫർ ഡോക്യുഫിക്ഷൻ സമ്മേളനത്തിൽ പ്രദർശിപ്പിക്കും. ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം സംസ്ഥാന സമിതി അംഗം ആർ.സി. സാബിറ സമാപന പ്രസംഗം നടത്തും.മേപ്പയൂർ ബസ് സ്റ്റാന്റ് ഗ്രൗണ്ടിൽ വെച്ച് നടത്താനിരുന്ന സമ്മേളനം പ്രതികൂല കാലവസ്ഥ കാരണമാണ് ടി.കെ കൺവെൻഷൻ സെന്ററിലേക്ക് മാറ്റുന്നതെന്ന് സംഘാടകർ അറിയിച്ചു.


Follow us on :

Tags:

More in Related News