Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കരുതലിന്റെ ഓണം; 2,000 പേർക്ക് ഓണക്കോടിയുമായി സെഞ്ച്വറി കോംപ്ലക്സ് വ്യാപാരികൾ

24 Aug 2026 20:20 IST

NewsDelivery

Share News :

കോഴിക്കോട്: ഓണാഘോഷത്തോടൊപ്പം കരുതലിന്റെയും സാമൂഹിക ഉത്തരവാദിത്തത്തിന്റെയും സന്ദേശമുയർത്തി മൊഫ്യൂസിൽ ബസ് സ്റ്റാൻഡിന് സമീപത്തെ സെഞ്ച്വറി കോംപ്ലക്സ് വ്യാപാരികളുടെ കൂട്ടായ്മയായ സെഞ്ച്വറി മെർച്ചന്റ്സ് അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു. സെഞ്ച്വറി കോംപ്ലക്സിൽ നടന്ന പരിപാടി വി.കെ. ഫൈസൽ ബാബു എംഎൽഎ ഉദ്ഘാടനം ചെയ്തു. ‘ഓപ്പറേഷൻ തൂഫാൻ’ ദൗത്യത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വ്യാപാരികൾ എംഎൽഎയ്ക്കൊപ്പം ഹൈഡ്രജൻ ബലൂണുകൾ പറത്തി.

പൊലീസുകാരെപ്പോലെ വ്യാപാരികളും സമൂഹത്തിന്റെ കാവലാളുകളാകണമെന്ന് വി.കെ. ഫൈസൽ ബാബു എംഎൽഎ പറഞ്ഞു.

ഹോം ഓഫ് ലൗവിലെ അന്തേവാസികൾക്കുള്ള ഓണക്കോടി സിസ്റ്റർ അനുപമ ഫ്രാൻസിസ് എംഎൽഎയിൽ നിന്ന് ഏറ്റുവാങ്ങി. കോഴിക്കോട് നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ വിതരണം ചെയ്യുന്നതിനായി രണ്ടായിരത്തോളം പേർക്കുള്ള ഓണക്കോടികൾ വിവിധ സന്നദ്ധ സംഘടനകൾക്ക് കൈമാറി.

കോർപ്പറേഷൻ കൗൺസിലർ ഷീജ പി. നായർ മുഖ്യാതിഥിയായി. സി.എം.എ പ്രസിഡന്റ് എം.പി. അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബി.വി. സാദിഖ്, ട്രഷറർ കെ.കെ. അബ്ദുൽ വഹാബ്, താഹിർ കടഞ്ഞോത്ത്, നിധിൻ രാജ്, കെ.വി. ആലിക്കോയ എന്നിവർ സംസാരിച്ചു.

ബിഗ് പൂക്കളം, ചെണ്ടമേളം, പായസ വിതരണം എന്നിവയും ഓണാഘോഷത്തിന്റെ ഭാഗമായി നടന്നു.

ആലുവ സബ് ജയിലിൽ നിന്ന് റിമാൻഡ് പ്രതി ചാടിപ്പോയി; അന്വേഷണം ഊർജിതം

Follow us on :

More in Related News