Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Aug 2026 19:07 IST
Share News :
തലയോലപ്പറമ്പ്: വീട്ടുകാരെ ഭീതിയിലാഴ്ത്തി വീടിനുള്ളിലെ അലമാരയ്ക്ക് അടിയിൽ ഒളിച്ച
മൂർഖൻ പാമ്പിനെ ഒടുവിൽ സർപ്പ അംഗം എത്തി പിടികൂടി. വെള്ളൂർ പഞ്ചായത്തിലെ കരിപ്പാടത്ത് വെള്ളിയാഴ്ച രാവിലെ 6.30 ഓടെയാണ് സംഭവം. കരിപ്പാടം പുതുക്കാട്ടിൽ കാസിമിൻ്റെ വീട്ടിലെ മുറിക്കുള്ളിലെ അലമാരയ്ക്കടിയിൽ നിന്നാണ് 5 അടിയോളം നീളമുള്ള ഉഗ്രവിഷമുള്ള മൂർഖനെ പിടികൂടിയത്. പതിവിലും നേരത്തെ എഴുന്നേറ്റ കാസിം വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങുന്നതിനിടെയാണ് പാമ്പ് ഉള്ളിൽ കയറുന്നത്ത് കണ്ടത്. തുടർന്ന് അയൽവാസികളും ബന്ധുക്കളുമായ കരീമിനെയും അസറുദ്ദിനെയും വിവരം അറിയിക്കുകയും ഇവർ എത്തി പരിശോധിച്ചപ്പോൾ പാമ്പിനെ കണ്ടെത്തുകയുമായിരിന്നു.തുടർന്ന്
തലയോലപ്പറമ്പ് പോലീസ് വിവരം അറിയിച്ചതിനെ തുടർന്ന് സർപ്പ അംഗം അരയൻകാവ് സ്വദേശി പി.എസ് സുജയ് എത്തി ഒരു മണിക്കൂറോളം പരിശ്രമിച്ച മൂർഖനെ പിടികൂടി ചാക്കിലാക്കിയത്.
പിടികൂടിയെ മൂർഖനെ വനം വകുപ്പിന് കൈമാറുമെന്ന് സുജയ് പറഞ്ഞു.
Follow us on :
Tags:
Please select your location.