Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നാഷണൽ റോട്ടറി ചാമ്പ്യൻ ഇബ്രാഹിം പാലശേരിക്ക് കോഴിക്കോട് ആദരം

24 Aug 2026 22:34 IST

NewsDelivery

Share News :

കോഴിക്കോട്: നാഷണൽ റോട്ടറി ചാമ്പ്യൻ പുരസ്കാരം നേടിയ റോട്ടറി അസിസ്റ്റന്റ് ഗവർണർ ഇബ്രാഹിം പാലശേരിയെ റോട്ടറി കാലിക്കറ്റ് സൺറൈസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആദരിക്കും. സെപ്റ്റംബർ 11ന് വൈകിട്ട് ആറിന് ബീച്ച് കോസ്മോപൊളിറ്റൻ ക്ലബ്ബ് ഹാളിൽ നടക്കുന്ന ചടങ്ങ് മേയർ ഒ. സദാശിവൻ ഉദ്ഘാടനം ചെയ്യും. അഡ്വ. കെ. ജയന്ത് എം.എൽ.എ. മുഖ്യാതിഥിയാകും. സേവനം, സംഘടനാ പ്രവർത്തനങ്ങളിലെ മികവുറ്റ നേതൃത്വം, സാമൂഹിക സേവനരംഗത്തെ സജീവ ഇടപെടലുകൾ, റോട്ടറിയുടെ പ്രവർത്തനങ്ങൾക്ക് നൽകിയ സംഭാവനകൾ എന്നിവ പരിഗണിച്ചാണ് ഇബ്രാഹിം പാലശേരിക്ക് നാഷണൽ റോട്ടറി ചാമ്പ്യൻ പുരസ്കാരം ലഭിച്ചത്. ഹൈദരാബാദിൽ നടന്ന ചടങ്ങിൽ റോട്ടറി ഇന്റർനാഷണൽ പ്രസിഡന്റ് ഒലയിങ്ക ഹക്കീം ബാബ ലോലയിൽ നിന്ന് അദ്ദേഹം പുരസ്കാരം ഏറ്റുവാങ്ങി.

റോട്ടറി കാലിക്കറ്റ് സൺറൈസിന്റെ പ്രസിഡന്റായും ജി.ജി.ആർ ആയും പ്രവർത്തിച്ച കാലയളവിൽ സംഘടനയുടെ പ്രവർത്തനങ്ങൾക്ക് ഊർജവും ദിശാബോധവും നൽകാൻ ഇബ്രാഹിം പാലശേരിക്ക് സാധിച്ചതായി ഭാരവാഹികൾ പറഞ്ഞു. സംഘാടക സമിതി കൺവീനർ മുസ്തഫ കൊമ്മേരി, റോട്ടറി സൺറൈസ് സെക്രട്ടറി കെ.വി. രാകേഷ്, ട്രഷറർ അഡ്വ. എം. ഷാനവാസ്, സഞ്ജയ് തോമസ് നിധിരി, അനൂപ് കുമാർ ചേറോട്ട് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

ആലുവ സബ് ജയിലിൽ നിന്ന് റിമാൻഡ് പ്രതി ചാടിപ്പോയി; അന്വേഷണം ഊർജിതം

Follow us on :

More in Related News