Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കണ്ടെയ്നർ ലോറിയും ബൈക്കും തമ്മിൽ കൂട്ടി ഇടിച്ച് തലയോലപ്പറമ്പ് സ്വദേശിയായ യുവാവും കൂടെ ഉണ്ടായിരുന്ന സുഹൃത്തും മരിച്ചു.

27 Aug 2026 23:50 IST

santhosh sharma.v

Share News :

വൈക്കം: കണ്ടെയ്നർ ലോറിയും ബൈക്കും തമ്മിൽ കൂട്ടി ഇടിച്ച് ഉണ്ടായ അപകടത്തിൽ തലയോലപ്പറമ്പ് സ്വദേശിയായ യുവാവിനും കൂടെ ഉണ്ടായിരുന്ന സുഹൃത്തും മരിച്ചു. വ്യാഴാഴ്ച പുലർച്ചെ 12.30ന് സിപോർട്ട്-എയർപ്പോർട്ട് റോഡിൽ മാവേലിപുരം ഭാഗത്താണ് അപകടം. തലയോലപ്പറമ്പ് പൊതി ചാമക്കാലയിൽ മാത്യു ജോമോൻ (23) കൂടെ ഉണ്ടായിരുന്ന ഹരിപ്പാട് സ്വദേശി ഡിനിൽ രാജ് (24) എന്നിവരാണ് മരിച്ചത്. സ്വകാര്യ സ്ഥാപനത്തിലെ ജോലി കഴിഞ്ഞ് ഇരുവരും വീട്ടിലേക്ക് മടക്കുന്നതിനിടെയാണ് അപകടം. മാത്യൂവിൻ്റെ മാതാവ് - ഷീജ, സഹോദരങ്ങൾ - മാഗി, മഹിമ. മൃതദേഹം കാക്കനാട് സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട്.



Follow us on :

More in Related News