Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശ്രീനാരായണ ഗുരുദേവൻ്റെ 172-ാമത് തിരുജയന്തി; എസ്. എൻ.ഡി.പി യോഗം 3457-ാം നമ്പർ വടകര നോർത്ത് ശാഖയുടെ സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ തിരുജയന്തി ഘോഷയാത്ര വർണ്ണാഭമായി.

28 Aug 2026 13:49 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: ശ്രീനാരായണ ഗുരുദേവൻ്റെ 172-ാമത് തിരുജയന്തിയോടനുബന്ധിച്ച് എസ്.എൻ. ഡി.പി യോഗം 3457-ാം നമ്പർ വടകര നോർത്ത് ശാഖയുടെയും വനിതാ സംഘം യൂത്ത് മൂവ്മെൻ്റ്, കുടുംബ യൂണിറ്റുകൾ എന്നിവയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ തിരുജയന്തി ഘോഷയാത്ര വർണ്ണാഭമായി. കരകാട്ടം, പമ്പമേളം എന്നിവയുടെ അകമ്പടിയോടെ ശാഖാങ്കണത്തിൽ നിന്നും പുറപ്പെട്ട തിരുജയന്തിയാത്രയിൽ നൂറ് കണക്കിന് ശ്രീനാരായണീയർ പീത പതാകകളും മുത്തുക്കുടകളുമേന്തി അണിനിരന്നു. ശാഖാ പ്രസിഡൻ്റ് വി.വി വേണപ്പൻ, വൈസ് പ്രസിഡൻ്റ് എം.കെ അനിൽകുമാർ സെക്രട്ടറി ഡി.സജീവ് നിരപ്പത്ത്, യൂണിയൻ വനിതാ സംഘം വൈസ് പ്രസിഡൻ്റ് വത്സല മോഹനൻ കമ്മറ്റിയംഗങ്ങളായ സന്തോഷ് മാവുങ്കൽ, എ.എസ് പ്രകാശൻ, കെ.ആർ അനിൽകുമാർ, പി.ടി ജോഷി, അഡ്വ.കെ.എസ് ശ്രീനിവാസൻ, വിഷ്ണുപ്രിയ, പി.പി സോമൻ തുടങ്ങിയവർ ചതയ ദിനാഘോഷങ്ങൾക്ക് നേതൃത്വം നൽകി. വടകര ജംഗ്ഷൻ, വെട്ടിക്കാട്ട് മുക്ക് ജംഗ്ഷൻ ചുറ്റി ജയന്തി യാത്ര സമാപിച്ചു. തിരുജയന്തി ഘോഷയാത്രയ്ക്ക് മുന്നോടിയായി രാവിലെ വടകര ശ്രീധർമ്മ ശാസ്താ ക്ഷേത്ര അങ്കണത്തിൽ നടന്ന ഗുരുജയന്തി ആഘോഷങ്ങൾ തലയോലപ്പറമ്പ് യൂണിയൻ സെക്രട്ടറി എസ്. ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. തുടർന്ന് യൂത്ത് മൂവ്മെൻ്റിൻ്റെ നേതൃത്വത്തിൽ സംയുക്ത വാഹനറാലിയിൽ ഇരുചക്രവാഹനങ്ങൾ ഉൾപ്പടെ നൂറ് കണക്കിന് വാഹനങ്ങൾ അണിനിരന്നു. വെട്ടിക്കാട്ട് മുക്ക് ജംഗ്ഷനിൽ തിരുജയന്തി ഘോഷയാത്ര എത്തിച്ചേർന്നപ്പോൾ ഘോഷയാത്രയിൽ പങ്കെടുത്ത ഗുരുദേവ ഭക്തർക്ക് വടകര ജുമാ മസ്ജിദ്ദിൻ്റെ നേതൃത്വത്തിൽ മധുര പലഹാരങ്ങളും കുടിവെള്ള വിതരണവും വടകര ജംഗ്ഷനിൽ കെ പി എം എസ്സിൻ്റെ നേതൃത്വത്തിൽ നൽകിയ സ്വീകരണവും മതമൈത്രി വിളിച്ചോതി.




Follow us on :

More in Related News