Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഡെമോക്രാറ്റ്സ് അസംബ്ലി ; തിരൂരങ്ങാടിയുടെ യുവത്വത്തിന് പുതിയ കരുത്ത്

28 Aug 2026 12:32 IST

Jithu Vijay

Share News :

തിരൂരങ്ങാടി : ഡെമോക്രാറ്റ്സ് അസംബ്ലി കമ്മിറ്റി നിലവിൽ വന്നു. സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ എസ്‌ ഡി പി ഐ യുടെ യുവജന വിഭാഗമായ യങ് ഡെമോക്രാറ്റ്സിന്റെ തിരുരങ്ങാടി അസംബ്ലി കമ്മിറ്റി നിലവിൽ വന്നു. എടരിക്കോട് കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന അസംബ്ലി യൂത്ത് കൗൺസിൽ എസ്‌ ഡി പി ഐ തിരുരങ്ങാടി മണ്ഡലം പ്രസിഡന്റ് ഫൈസൽ കൊടിഞ്ഞി ഉദ്ഘാടനം ചെയ്തു.


യങ് ഡെമോക്രാറ്റ്സ് ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റിയംഗം ഫവാസ് ഒഴൂർ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ നൗഫൽ പരപ്പനങ്ങാടി സ്വാഗതം പറഞ്ഞ പരിപാടിയിൽ

സംസ്ഥാന ഓർഗനൈസിംഗ് കമ്മിറ്റി അംഗം ബാസിത്ത് ആൽവി , ജില്ലാ ഓർഗനൈസിംഗ് ജോയിൻ കൺവീനർ അഷിയ റിൻസി ,ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി അംഗം തമീം ബിൻ ബക്കർ, ടി മുഹമ്മദ്‌ അലി,എസ് ഡി പി ഐ മണ്ഡലം സെക്രട്ടറി ഫൈസൽ എടരിക്കോട് , എസ് ഡി ടി യു ഏരിയ പ്രസിഡന്റ് യൂസുഫ് തിരൂരങ്ങാടി, എടരിക്കോട് പഞ്ചായത്ത്‌ 6-ആം വാർഡ് മെമ്പർ വാർഡ് ഹിബ ഷിറിൻ,എടരിക്കോട് പഞ്ചായത്ത്‌ 3-ആം വാർഡ് മെമ്പർ നസീറ കോഴിക്കൽ എന്നിവർ സംസാരിച്ചു.യങ് ഡെമോക്രാറ്റ്സ് മലപ്പുറം ജില്ല ഓർഗനൈസിംഗ് കമ്മിറ്റി അംഗം ടി മുഹമ്മ അലി ഭാരവാഹി പ്രഖ്യാപനം നടത്തി.


തിരുരങ്ങാടി അസംബ്ലി കമ്മിറ്റി പ്രസിഡന്റായി കെ മുഹമ്മദ്‌ യാസിറിനെയും

വൈസ് പ്രസിഡന്റ്മാരായി മുഹമ്മദ്‌ അഷ്‌റഫ്‌, ഫാത്തിമത്ത് നൂറ,

സെക്രട്ടറിമാരായി റമീസ് അക്തർ , സദീദ നവാസ് . ജോയിൻ സെക്രട്ടറിമാരായി ജിതിന വാസു, ഉമ്മർ അലി , നൗഫിൻ സിഫാൻ, കുഞ്ഞായിൻ അബൂബക്കർ , ട്രഷറർ ഷബീർ പുതുപ്പറമ്പിൽ . കമ്മിറ്റി അംഗങ്ങളായി അബൂബക്കർ സിദ്ധീഖ്, ജസീൽ എടരിക്കോട്, ഇർഫാൻ സി കെ, ജൂഹാന എന്നിവരെ തിരഞ്ഞെടുത്തു.

യങ് ഡെമോക്രാറ്റ്സ് ജില്ലാ ഓർഗനൈസിങ് കമ്മിറ്റി അംഗം അഷിയ റിൻസി പുതിയ ഭാരവാഹികൾക്ക് അഭിവാദ്യമർപ്പിച്ചു.


ഡെമോക്രാറ്റ്സ് അസംബ്ലി കമ്മിറ്റി പ്രസിഡന്റ് കെ മുഹമ്മദ്‌ യാസിർ നന്ദി പറഞ്ഞു. തുടർന്ന് എടരിക്കോട് ടൗണിൽ ഭാരവാഹികൾക്ക് അഭിവാദ്യമർപ്പിച്ചു കൊണ്ട് റാലി നടത്തി.

Follow us on :

More in Related News