Tue Dec 12, 2023 10:56 PM 1ST

Location  

Sign In

18 അടി നീളത്തിൽ പൂക്കളിൽ മഹാബലിയും കേരളവും; സി.ഡി. ടവറിൽ വിപുലമായ ഓണാഘോഷം

24 Aug 2026 19:59 IST

NewsDelivery

Share News :

പാട്ടും കളിയും പായസവും; C.D ടവറിൽ സൗഹാർദ്ദത്തിന്റെ ഓണം


കോഴിക്കോട്: കോഴിക്കോട് CD ടവറിലെ കച്ചവടക്കാരും സാമൂഹിക പ്രവർത്തകരും കലാകാരന്മാരും ചേർന്ന് വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. 18 അടി നീളവും 10 അടി വീതിയുമുള്ള മഹാബലിയുടെയും കേരളത്തിന്റെയും രൂപങ്ങൾ വിവിധ നിറങ്ങളിലുള്ള പൂക്കൾ ഉപയോഗിച്ച് ഒരുക്കിയാണ് ആഘോഷത്തിന് വേറിട്ട ഭംഗി നൽകിയത്.

പായസ വിതരണം, പാട്ട്, കൊട്ട്, പറച്ചിൽ, വിവിധ കലാപരിപാടികൾ, കളികൾ എന്നിവയോടെ കേരളത്തിന്റെ തനത് സാംസ്‌കാരിക പാരമ്പര്യം വിളിച്ചോതുന്ന രീതിയിലായിരുന്നു ആഘോഷം. രാവിലെ മുതൽ പരസ്പരം സ്നേഹവും സൗഹാർദ്ദവും പങ്കുവെച്ചുകൊണ്ട് ആഘോഷിച്ച സംഘം ഉച്ചയ്ക്ക് ശേഷം ഓണം സ്നേഹസംഗമവും സംഘടിപ്പിച്ചു.

വരും വർഷങ്ങളിൽ ഇതിലും വിപുലമായ രീതിയിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്ന് പ്രോഗ്രാം കോർഡിനേറ്റർമാരായ ശ്യാം, നിയാസ്, സാംഷാദ് എന്നിവർ അറിയിച്ചു.

ആലുവ സബ് ജയിലിൽ നിന്ന് റിമാൻഡ് പ്രതി ചാടിപ്പോയി; അന്വേഷണം ഊർജിതം

Follow us on :

More in Related News