Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Aug 2026 23:15 IST
Share News :
മസ്കറ്റ്: മസ്കറ്റിലെ അൽ ഖുവൈർ പ്രദേശത്ത് കെട്ടിടത്തിൽ നിന്ന് വീണ് പ്രവാസി മലയാളി മരിച്ചു. പാലക്കാട് ഒറ്റപ്പാലം പാലപ്പുറം കയറംപാറ ഹലോ നഗറിലെ ശ്രീലയത്തിൽ മുത്തോടി ശ്രീധരൻ (69) ആണ് മരിച്ചത്.
ബുധനാഴ്ച വൈകീട്ട് 6.30ഓടെയാണ് അപകടം സംഭവിച്ചത്. താമസിക്കുന്ന ഫ്ലാറ്റിന് മുകളിലെ ടെറസിൽ വ്യായാമത്തിനായി പോയ സമയത്താണ് കെട്ടിടത്തിൽ നിന്ന് വീണ് മരണം സംഭവിച്ചതെന്ന് ബന്ധുക്കൾ അറിയിച്ചു.
ബിഷാറയിൽ റിട്ടയർഡ് സർവീസ് എൻജിനീയറായിരുന്ന ശ്രീധരൻ 1990 മുതൽ ഒമാനിൽ പ്രവാസജീവിതം നയിച്ചുവരികയായിരുന്നു. ഭാര്യ ലത കുമാരൻ നായർ ഒമാൻ യുണൈറ്റഡ് ഇൻഷുറൻസിൽ സീനിയർ മാനേജരാണ്.
മക്കൾ: രാഹുൽ ശ്രീധരൻ, രോഹിത് ശ്രീധരൻ (ഇരുവരും എൻജിനീയർമാർ, ബംഗളൂരു). മരുമക്കൾ: സി. നന്ദന, സ്വാതി രാജ.
സംഭവസ്ഥലത്തെത്തിയ റോയൽ ഒമാൻ പൊലീസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി. കെ.എം.സി.സി കെയർ വിങ്ങിന്റെ നേതൃത്വത്തിൽ തുടർ നടപടികൾ പുരോഗമിച്ചുവരികയാണ്.
മസ്കറ്റ് മെഡിക്കൽ സിറ്റി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിച്ച് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.