Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Aug 2026 22:17 IST
Share News :
വൈക്കം: കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പടപ്പാട്ടുകാരിക്ക് പാര്‍ട്ടി ഒരുക്കിയ സ്‌നേഹ വീട്ടിൽ ഇനി താമസം. വ്യാഴാഴ്ച വൈകിട്ട് മൂന്നോടെ വൈക്കം തോട്ടകത്തെ റെഡ് സല്യൂട്ട് എന്ന വീട്ടിലേക്ക് താമസത്തിനായി വിപ്ലവ ഗായിക പി.കെ മേദിനി എത്തിയത്. തുടര്‍ന്ന് പി.കെ മേദിനിയും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ചേര്‍ന്ന് ദീപം തെളിയിച്ച് പാല് കാച്ചല്‍ ചടങ്ങ് നടത്തി.തുടർന്ന് പുറത്തുതയ്യാറാക്കിയ പന്തലില്‍ നടന്ന സംസ്‌കാരിക സമ്മേളനം ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു.
മേദിനിക്ക് എല്ലാക്കാലത്തും പാര്‍ട്ടിയും, പ്രസ്ഥാനവും സ്വന്തം ആയിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. വിപ്ലവ രാഷ്ട്രീയത്തിന്റെ കാതല്‍ ആയിരുന്നു മനസ്സ് നന്നാവട്ടെ എന്ന മേദിനി ചേച്ചിയുടെ ഗാനം. നന്മയുടെയും സ്‌നേഹത്തെയും മുറുകെ പിടിച്ചാണ് അന്നത്തെ കാലത്ത് പി.കെ മേദിനി കമ്യൂണിസ്റ്റ് ആയത്. മേദിനിയുടെ പാട്ടും ശബ്ദവും കേരളത്തിന്റെ മനസ്സുകളിലേക്ക് ഒഴുകിയെത്തി. പ്രായവും തളര്‍ച്ചയും ബാധിക്കാതെ ഓടി നടക്കാനുള്ള അവരുടെ ആ മനസ് പാര്‍ട്ടി നല്‍കിയത് ആണ്. റെഡ് സല്യൂട്ടിലെ താമസക്കാരിക്ക് ഒപ്പം ഒരു നാടാകെ മനസുകൊണ്ട് താമസക്കാരായി മാറി കഴിഞ്ഞുവെന്നും ബിനോയ് വിശ്വം പറഞ്ഞു. സമ്മേളനത്തില്‍ വീടിന്റെയും സ്ഥലത്തിന്റെയും ആധാരം പി.കെ മേദിനിക്ക് ബിനോയ് വിശ്വം കൈമാറി. ചടങ്ങില്‍ ആലങ്കോട് ലീലാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
സ്വന്തമായി കിടപ്പാടം ഇല്ലാത്ത ഒരുപാട് പേര്‍ക്ക് അത് ഉണ്ടാക്കാന്‍ ആണ് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തിച്ചത്. ഹൃദയം കൊണ്ടും ആത്മാവ് കൊണ്ടുമാണ് പി.കെ മേദിനി പാടിയത്. അവര്‍ക്ക് ചരിത്രം ഉറങ്ങുന്ന മഹാത്മാ ഗാന്ധിയും ശ്രീനാരായണ ഗുരുവും ഒന്നുപോലെ പോരാട്ടത്തിന് നേതൃത്വം നല്‍കിയ വൈക്കത്തിന്റെ മണ്ണിലേക്ക് താമസക്കാരിയായി എത്താന്‍ പി.കെ മേദിനിയ്ക്ക് കഴിഞ്ഞിരിക്കുകയാണ്.
മേദിനി ചേച്ചി രാഷ്ട്രീയം ആരംഭിച്ച കാലത്തെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ബുദ്ധിമുട്ടുകള്‍ തുടര്‍ക്കഥയാണെന്ന് നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ബ്രിട്ടീഷ് പോരാട്ടത്തില്‍ എല്ലാവരും ഒറ്റക്കെട്ട് ആയിരുന്നു. കേരളത്തില്‍ യോജിക്കാവുന്ന ഇടങ്ങളില്‍ ഒന്നിക്കണം. പൊതു ശത്രുവിനെതിരെ ഒന്നിച്ചുനിന്ന് എതിര്‍ക്കാന്‍ കഴിയണമെന്നും പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു. മന്ത്രി മോന്‍സ് ജോസഫ്, സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം അഡ്വ. കെ പ്രകാശ് ബാബു, മുതിര്‍ന്ന സിപിഎം നേതാവ് വൈക്കം വിശ്വന്‍, സ്വാഗത സംഘം ചെയര്‍മാന്‍ എം.ഡി ബാബുരാജ്, കെ. ബിനിമോന്‍ എം എല്‍ എ, സിപിഐ നേതാക്കളായ സി.കെ ശശിധരന്‍, അഡ്വ വി.കെ സന്തോഷ് കുമാര്‍, അഡ്വ. വി.ബി ബിനു, ടി.ജെ ആഞ്ചലോസ്, കെ. രാജു, ടി.ടി ജിസ്‌മോന്‍, സി. കെ ആശ, സിപിഎം നേതാക്കളായ അഡ്വ. പി.കെ ഹരികുമാര്‍, സി.എസ് സുജാത, അഡ്വ. കെ. സുരേഷ് കുറുപ്പ്, ഗായിക വൈക്കം വിജയലക്ഷ്മി, ഡോ. ഫാ. എം.പി ജോര്‍ജ്, നഗരസഭ ചെയർമാൻ അബ്ദുല്‍ സലാം റാവുത്തര്‍, ശാരദ മോഹനന്‍, ബീന കോമളം, ആര്‍ട്ടിസ്റ്റ് സുജാതന്‍, ഉഷാ കുമാരി എന്നിവര്‍ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.