Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗത്തിൻ്റെ ഉന്നമനത്തിന് വേണ്ടിയുള്ള പ്ലാൻ ഫണ്ടുകൾ വെട്ടിക്കുറയ്ക്കില്ല - മന്ത്രി മോൻസ് ജോസഫ്.

27 Aug 2026 21:51 IST

santhosh sharma.v

Share News :

വൈക്കം: പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗത്തിൻ്റെ ഉന്നമനത്തിന് വേണ്ടിയുള്ള പ്ലാൻ ഫണ്ടുകൾ വെട്ടിക്കുറയ്ക്കില്ലെന്ന് മന്ത്രി മോൻസ് ജോസഫ്.

മഹാത്മാ അയ്യൻകാളിയുടെ 163-ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് കെ പി എം എസ് വൈക്കം യൂണിയൻ്റെ നേതൃത്വത്തിൽ നടത്തിയ ജയന്തി ആഘോഷത്തിൻ്റെ സമാപനവും ഉന്നതവിജയികൾക്കുള്ള വിദ്യാഭ്യാസ അവാർഡ് വിതരണവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. നീതിപൂർവ്വമായ നടപടികൾ എടുത്തുകൊണ്ട് യു ഡി എഫ് സർക്കാർ മുഖ്യമന്ത്രി വി ഡി സതീശൻ്റെ നേതൃത്വത്തിൽ എല്ലാവിഭാഗം ജനങ്ങളെയും ചേർത്ത് പിടിക്കുമെന്നും വീടില്ലാത്ത പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗത്തിലുള്ളവർക്ക് ഹൗസിംഗ് ബോർഡിൻ്റെ കീഴിൽ മുൻഗണന നൽകി വീടുകൾ നൽകുന്നതിനെക്കുറിച്ച് നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അയ്യൻകാളി ജന്മദിന സന്ദേശവും അവിട്ടാ ഘോഷവും കെ.ബിനിമോൻ എം എൽ എ ഉദ്ഘാടനം ചെയ്തു. മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികൾക്കുള്ള

വിദ്യാഭ്യാസ അവാർഡ് വിതരണം വൈക്കം നഗരസഭ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ നിർവ്വഹിച്ചു. തദ്ദേശ സ്വയം ഭരണ വകുപ്പ് റിട്ടയേർഡ് അസിസ്റ്റൻ്റ് ഡയറക്ടർ ബി. സി രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ പ്രസിഡൻ്റ് വി.കെ. രാജപ്പൻ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഉല്ലല രാജു ആചാര്യ സ്മരണ നടത്തി. നഗരസഭ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഗീതാ പുരുഷൻ, യൂണിയൻ സെക്രട്ടറി എം കെ രാജു, ട്രഷറർ അശോകൻ കല്ലേപ്പള്ളി, കെ.പി. ഹരി, ശകുന്തള രാജു, നിഖിൽ, ഓമനശങ്കരൻ, എസ് ഷാജി ഉല്ലല , തങ്കമണി, സി. പി. കുഞ്ഞൻ വല്ലകം, തുടങ്ങിയവർ പ്രസംഗിച്ചു.


 

Follow us on :

More in Related News