Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രവാസിയും ബിസിനസുകാരനുമായ ഇടക്കുന്നം,വലിയവീട്ടിൽകെ. പി. ജമാലുദ്ദീൻ (82 ) നിര്യാതനായി.

21 Oct 2026 12:49 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

പാറത്തോട്: പ്രവാസിയും ബിസിനസുകാരനുമായ ഇടക്കുന്നം,വലിയവീട്ടിൽകെ. പി. ജമാലുദ്ദീൻ (82 ) നിര്യാതനായി. ഇടക്കുന്നം വലിയ വീട്ടിൽ പീരണ്ണൻ റാവുത്തർ - ഷെരീഫ ബീവി ദമ്പതികളുടെ മകനാണ്. 

 ഇന്ത്യൻ മിലിട്ടറി ഫാർമസിസ്റ്റായിരുന്ന ഇദ്ദേഹം 1972 ഒമാനിൽ എത്തുകയും 

അര നൂറ്റാണ്ടു കാലം പ്രവാസിയായിപ്രവർത്തിക്കുകയും ചെയ്തു.സ്വദേശത്തും വിദേശത്തുമായി ക്ലിനിക് , ആശുപത്രി, ഫാർമസി, ഷോപ്പിങ് സെന്റർ , എന്നിവ നടത്തിയിട്ടുണ്ട്.

ഇപ്പോൾ പ്രവർത്തിച്ചുവരുന്ന പാറത്തോട് ഹൈറേഞ്ച് ആശുപത്രി, മാനേജിംഗ് ഡയറക്ടറും സ്ഥാപകനുമാണ്. ടാറ്റ ട്രേഡ് ആന്റ് ഇൻവസ്റ്റ്മെന്റ് കമ്പനി മാനേജിങ് ഡിറക്ടർ, ജമാൽ അസോസിയേറ്റ്സ് ഫ്ലാറ്റ് കമ്പനി മാനേജിങ് ഡിറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: ചങ്ങനാശേരി മധുര വീട് കുടുംബാംഗം സൈനബ ജമാൽ


മക്കൾ:

ജലീൽ ജമാൽ

റസൽ ജമാൽ ( മസ്ക്കറ്റ്)

ഫൈസൽ ജമാൽ ( ആസ്ട്രേലിയ)


മരുമക്കൾ:


ജിബി ജലീൽ 

ഡോ. പാർവീൻ റസ്സൽ ( മസ്ക്കറ്റ്)

ഷാന ഫൈസൽ( ആസ്ട്രേലിയ)


ഖബറടക്കം ബുധനാഴ്ച വൈകിട്ട് 5. ന് ഇടക്കുന്നം കുരുവിപ്പാറ ജുമാ മസ്ജിദ് കബർസ്ഥാനിൽ

Follow us on :

More in Related News