Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Nov 2024 19:11 IST
Share News :
കടുത്തുരുത്തി: കേരള സർക്കാർ തൊഴിലും നൈപുണ്യവും വകുപ്പിന്റെ നേതൃത്വത്തിൽ ഏറ്റുമാനൂർ ഗവ. ഐ.ടി.ഐ.യിൽ സ്പെക്ട്രം 2024 ജില്ലാ തൊഴിൽമേള നടത്തി. കേരളത്തിനകത്തും പുറത്തുനിന്നുമായി 43 കമ്പനികൾ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു മേള ഉദ്ഘാടനം ചെയ്തു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം അധ്യക്ഷത വഹിച്ചു. കോട്ടയം മേഖലാ ഇൻസ്പെക്ടർ ഓഫ് ട്രെയിനിങ് എം.എഫ്. സാംരാജ്, പ്രിൻസിപ്പൽ കെ. സന്തോഷ്കുമാർ, പള്ളിക്കത്തോട് ഐ.ടി.ഐ. പ്രിൻസിപ്പൽ വി. വിജിമോൾ, കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ഐ.ടി.ഐ. മാനേജേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഫാ. തോമസ് പാണനാൽ, ഐ.എം.സി. ചെയർമാൻ മാത്തുക്കുട്ടി മാങ്കോട്ടിൽ, വൈസ് പ്രിൻസിപ്പാൾ സിനി എം. മാത്യൂസ്, സ്റ്റാഫ് സെക്രട്ടറി എസ്. ദർശൻ ലാൽ എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.