Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പ് ഡി.ബി കോളേജ് മലയാളവിഭാഗം കൂട്ടായ്മ ഋതിയുടെ വാർഷികാഘോഷം നടത്തി.

14 Feb 2026 15:52 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളേജ് മലയാളവിഭാഗം പൂർവ്വ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ്മയായ ഋതിയുടെ വാർഷികാഘോഷം സംഘടിപ്പിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ഋതി 2026 വാർഷികാഘോഷം കോളേജ് പ്രിൻസിപ്പാൾ ഡോ.ആർ അനിത ഉദ്ഘാടനം ചെയ്തു. മലയാള വിഭാഗം മേധാവി ഡോ.വി.മഞ്ജു അധ്യക്ഷയായി. ഋതി പ്രസിഡൻ്റ് ഡോ.കെ.ടി അബ്ദുസമദ്, സെക്രട്ടറി വി.സി സന്തോഷ്, മുൻ എം.ജി സർവ്വകലാശാല രജിസ്ട്രാർ പ്രഫ. എം.ആർ ഉണ്ണി, ഡോ.ബി.പത്മനാഭപിള്ള, പ്രഫ.പി.ഡി ശശിധരൻ, പ്രഫ.സുലോചന, പ്രഫ.പ്രസാദ്, പ്രഫ. രമ്യ,  ബി.അനിൽകുമാർ, ബിനു ചിത്രം പള്ളി തുടങ്ങിയവർ പ്രസംഗിച്ചു.കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി.കെ സാബു വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പൂർവ്വ വിദ്യാർത്ഥികൾക്കുള്ള ആദരവ്, വിദ്യാർത്ഥികൾക്ക് ഋതി ഏർപ്പെടുത്തിയ വിവിധ എൻഡോവ്മെൻ്റുകൾ, അവാർഡ് എന്നിവ വിതരണം ചെയ്തു. തുടർന്ന് സ്നേഹവിരുന്ന്, വിവിധ കലാപരിപാടികൾ എന്നിവയും നടന്നു.

Follow us on :

More in Related News