Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തുരുത്തേൽ - പാലാംകടവ് റോഡിൻ്റെ തകർന്ന് കിടന്ന125 മീറ്റർ ഭാഗം ടാറിംഗ് പൂർത്തീകരിച്ച് നൽകി തലയോലപ്പറമ്പ് റോട്ടറി ക്ലബ്ബ്.

14 Feb 2026 14:57 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്:മറവൻതുരുത്ത് പഞ്ചായത്തിലെ ഏഴാം വാർഡിൽ വർഷങ്ങളായി തകർന്ന് കിടന്ന തുരുത്തേൽ - പാലാംകടവ് റോഡിൻ്റെ 125 മീറ്റർ ഭാഗം ടാറിംഗ് പൂർത്തീകരിച്ച് നൽകി തലയോലപ്പറമ്പ് റോട്ടറി ക്ലബ്ബ്.

നിയമ പ്രശ്നത്തിൽ കുടുങ്ങിയതിനെ തുടർന്ന് കാൽനടയാത്ര പോലും സാധ്യമല്ലാതെ റോഡ് കിടന്നതോടെ പഞ്ചായത്ത് ജനപ്രതിനിധികൾ റോട്ടറി ക്ലബ്ബിനെ സമീപിക്കുകയായിരുന്നു. തുടർന്ന് പ്രദേശവാസികളുടെ ദുരിതയാത്ര മനസ്സിലാക്കി റോട്ടറി ക്ലബ്ബ് പ്രത്യേക പ്രോജക്റ്റിൽ ഉൾപ്പെടുത്തി 6.2 ലക്ഷം രൂപയുടെ വിനിയോഗിച്ച് താഴ്ന്ന് കിടന്ന റോഡ് ഉയർത്തി ടാറിംഗ് പൂർത്തീകരിച്ച് പ്രദേശവാസികൾക്ക് തുറന്ന് കൊടുക്കുകയായിരുന്നു.

നിർമ്മാണം പൂർത്തിയാക്കിയ റോഡിൻ്റെ ഉദ്ഘാടനം റോട്ടറി ഡിസ്ട്രിക്റ്റ് ഗവർണ്ണർ ഡോ.റ്റീന ആൻ്റണി നിർവ്വഹിച്ചു. റോട്ടറി ക്ലബ് പ്രസിഡൻ്റ് റെജി ആറായ്ക്കൽ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ആരതി വിനയൻ മുഖ്യപ്രഭാഷണം നടത്തി.റോട്ടറി അസി. ഗവർണ്ണർ ഡോ.ബിനു സി നായർ, ഗ്രാമ പഞ്ചായത്ത് അംഗം പി.പി പത്മനന്ദനൻ, റോട്ടറി ക്ലബ്ബ് ഭാരവാഹികളായ വി.പി ഉണ്ണികൃഷ്ണൻ, അഡ്വ.ശ്രീകാന്ത് സോമൻ, ഷിജോ പി.എസ്, ദിൻ രാജ്, കരാറുകാരൻ ബൈജു മാണി തുടങ്ങിയവർ പ്രസംഗിച്ചു. റോട്ടറി ക്ലബ് അംഗങ്ങൾ, പ്രദേശവാസികൾ അടക്കം നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു. വെള്ളൂർ പഞ്ചായത്തിലെ ഏഴാം വാർഡിൽ പ്രദേശവാസികൾക്കായി റോട്ടറി ക്ലബ് നിർമ്മിച്ച് നൽകിയ 50 മീറ്റർ കോൺക്രീറ്റ് റോഡിൻ്റെ ഉദ്ഘാടനവും ഇതോടൊപ്പം റോട്ടറി ഡിസ്ട്രിക്റ്റ് ഗവർണ്ണർ നിർവ്വഹിച്ചു. 

Follow us on :

More in Related News