Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തി കോളജ് ഓഫ് അപ്ലൈഡ് സയൻസ് രജത ജൂബിലി ആഘോഷം 17 മുതൽ.

14 Feb 2026 13:48 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: കേരള സംസ്ഥാന സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡി കോളേജ് 25 വർഷം മുൻപ് കടുത്തുരുത്തിയിൽ തുടക്കം കുറിച്ച കോളേജ് ഓഫ് അപ്ലൈഡ് സയൻസ് രജതജൂബിലി ആഘോഷിക്കുകയാണ്.. കാൽനൂറ്റാണ്ടിനിടയിൽ ഈ പ്രദേശത്തെ ആയിരക്കണക്കിനു വിദ്യാർത്ഥികളെ സാങ്കേതിക വിദ്യാഭ്യാസത്തിന്‍റെ നൂതനമേഖലകളിലേക്ക് കൈപിടിച്ചു നടത്താൻ ഈ മഹാസ്ഥാപനത്തിനു കഴിഞ്ഞുവെന്ന് ഞങ്ങൾ ചാരിതാർഥ്യത്തോടെ സ്മരിക്കുന്നു. 

കഴിഞ്ഞ 25- വർഷങ്ങൾകൊണ്ട് സാങ്കേതികവിദ്യയിൽ ലോകം കൈവരിച്ച നേട്ടങ്ങൾ ഇവിടത്തെ സാധാരക്കാർക്കും പരിചിതമാക്കുന്നതിൽ ഈ കോളജ് ഗണനീയമായ പങ്കുവഹിച്ചിട്ടുണ്ട്.

ഇലക്ട്രോണിസ്സിലും കംപ്യൂട്ടർ സയൻസിലും രണ്ട് ബിരുദ കോഴ്സുകളുമായി ഞീഴൂർ ടൗണിലെ വാടക കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങിയ കോളജിന് ഇന്ന് യുജിയുടെ നിബന്ധനകൾക്ക് അനുസൃതമായ വിധം സ്വന്തമായി ഭൂമിയും കെട്ടിടവും അനുബന്ധ സൗകര്യങ്ങളുമുണ്ട്. ഇതിനിടെ ഇവിടെ നടത്തിവന്ന കോഴ്സുകളിലും കാലാനുസൃതമായ പരിഷ്ക്കാരങ്ങൾ നടപ്പാക്കാൻ കഴിഞ്ഞു.ബിരുദ വിഭാഗത്തിൽ ബി.സി.എ, ബികോം, ബിഎസ്സി സൈക്കളജി എന്നീ ഓണേഴ്സ് പ്രോഗ്രാമുകളും ബിരുദാനന്തര ബിരുദ വിഭാഗത്തിൽ എംകോമും പുതുതായി ആരംഭിച്ചു. നാലു വർഷ ബിരുദ പ്രോഗ്രാമുകളുടെ ഭാഗമായുള്ള സ്കിൽ കോഴ്സുകളും ഇന്‍റേൻഷിപ്പുകളും നടത്തുന്ന നോഡൽ ഏജൻസിയായി ഐച്ച്ആർഡിയെ സംസ്ഥാന സർക്കാർ തിരഞ്ഞെടുത്തതോടെ കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, മാത്തമാറ്റിക്സ്, കൊമേഴ്സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളും ഇവിടെ നടത്തിവരുന്നു. ഇതിനു പുറമേ ഡേറ്റ സയൻസ്, കംപ്യൂട്ടർ സയൻസ് , കൊമേഴ്സ് എന്നീ വിഷയങ്ങളിൽ ഇന്‍റേൻഷിപ്പ് ചെയ്യുന്നതിനും ഇവിടെ സൗകര്യമൊരുക്കിയിട്ടുണ്ട്.

കോളജിന്‍റെ ഒരു വർഷം നീളുന്ന രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അക്കാദമിക് മേഖലയിലും സാങ്കേതിക വിദ്യാഭ്യാസത്തിന്‍റെ പ്രായോഗിക സാധ്യതകളിൽ ഊന്നിയും 25 വ്യത്യസ്ത പ്രോഗ്രാമകൾ ഇവിടെ ആരംഭിക്കുന്നുണ്ട്. വിദ്യാഭ്യാസ സൗകര്യങ്ങൾ കുറവായിരുന്ന മുൻകാലങ്ങളിൽ, ആഗ്രഹിച്ച വിഷയങ്ങളിൽ ഉപരിപഠനം നടത്താൻ കഴിയാതെ പോയ മുതിർന്നവരും വീട്ടമ്മമാരും ഈ അവസരം വിനിയോഗിക്കണമെന്ന് അഭ്യർഥിക്കുന്നു. സാങ്കേതിക കലോൽസവങ്ങളും സെമിനാറുകളും കലാ–സാംസ്കാരിക പരിപാടികളും മത്സരങ്ങളും ഉൾപ്പെട്ട ഈ ജൂബിലിവർഷ പ്രോഗ്രാമുകൾ വിജ്ഞാനം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള ഐ.എച്ച്.ആർ.ഡിയുടെ നിതാന്തപരിശ്രമത്തിന്‍റെ ഭാഗം കൂടിയാണ

 രജതജൂബിലി ആഘോഷങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം ഈ മാസം 17ന് (ചൊവ്വ) 10 മണിക്ക് കോളജ് അങ്കണത്തിൽ നടത്തുന്ന സമ്മേളനത്തിൽ ബഹുമാനപ്പെട്ട സഹകരണ, തുറമുഖ, ദേവസ്വം മന്ത്രി ശ്രീ. വി.എൻ.വാസവൻ നിർവഹിക്കും. കോളജിന്‍റെ പ്രവർത്തനങ്ങൾക്കു ദിശാബോധം നൽകുന്ന കടുത്തുരുത്തി എംഎൽഎ മോൻസ് ജോസഫിന്‍റെ അധ്യക്ഷതയിൽ നടത്തുന്ന പ്രസ്തുത സമ്മേളനത്തിൽ ഫ്രാൻസിസ് ജോർജ് എംപി മുഖ്യപ്രഭാഷണം നടത്തും. തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും അക്കാദമിക് വിദഗ്ദ്ധരും സാംസ്കാരിക മേഖലയിൽ സജീവ സാന്നിധ്യമായ പ്രമുഖ വ്യക്തികളും പങ്കെടുക്കു മെന്ന് ഭാരവാഹികളായ പ്രിൻസിപ്പൽ ഡോക്ടർ ബിന്ദു എസ്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ചെറിയാൻ കെ ജോസ്, ബിന്ദു ടോമി, മിനി ടോമി, കെ പി ദേവദാസ്, ബെറ്റി മാത്യു, അനു കുര്യൻ ശ്രീകലാ ദിലീപ് തുടങ്ങിയവർ അറിയിച്ചു....

Follow us on :

More in Related News