Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Feb 2026 19:00 IST
Share News :
സൊഹാർ: മലയാളത്തിന്റെ പ്രിയകവി ഒ എൻ വി കുറുപ്പിന്റെ സ്മരണ പുതുക്കി സോഹാർ ലിറ്റററി ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ അനുസ്മരണ സംഗമം സംഘടിപ്പിച്ചു.
സാംസ്കാരിക ലോകത്തെ നിരവധി പ്രമുഖരും സാഹിത്യപ്രേമികളും പങ്കെടുത്ത ചടങ്ങിൽ ഒ എൻ വി യുടെ കാവ്യപ്രപഞ്ചത്തെക്കുറിച്ചും മലയാള സാഹിത്യത്തിന് അദ്ദേഹം നൽകിയ സംഭാവനകളെക്കുറിച്ചും ഗൗരവകരമായ ചർച്ചകൾ നടന്നു.
പ്രമുഖ സാംസ്കാരിക പ്രവർത്തകനും പ്രഭാഷകനുമായ ഡോക്ടർ റോയി പി.വീട്ടിൽ അനുസ്മരണ പ്രഭാഷണം നടത്തി. ഒ എൻ വി.യുടെ കവിതകളിലെ മാനവികതയും പ്രകൃതിസ്നേഹവും കാലാതീതമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. വാക്കും വരികളും കൊണ്ട് വിപ്ലവവും പ്രണയവും ഒരുപോലെ തുന്നിച്ചേർത്ത കവിയായിരുന്നു ഒ എൻ വി യെന്ന് ഡോ. റോയി പി. വീട്ടിൽ തന്റെ പ്രഭാഷണത്തിൽ കൂട്ടിചേർത്തു.
ലിറ്റററി ഫോറം പ്രസിഡന്റ് കെ ആർ. പി. വള്ളികുന്നം ,സെക്രട്ടറി സി. കെ. സുനിൽകുമാർ എന്നിവർ ചടങ്ങിൽ സംസാരിക്കുകയും ഒ.എൻ.വി.യുടെ മലയാളസാഹിത്യത്തിലെ സംഭാവനകളെ ക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുകയും ചെയ്തു.
അനുസ്മരണത്തിന്റെ ഭാഗമായി പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു.
സനീഷ്, നിഷാദ് ചങ്ങരംകുളം, ബിന്ദു മനോജ്, അവന്തിക സുരേഷ്, ദിയ ആർ നായർ, ശിഖസനീഷ്, അഭിജിത്ത്നാരായൺ വിദ്യാധനിൽ,സന്ദേശ് ആൻഡ് ഫാമിലി എന്നിവർ
ഒ.എൻ.വി.യുടെ ശ്രദ്ധേയമായ കവിതകളും ചലച്ചിത്ര-നാടക ഗാനങ്ങളും ചടങ്ങിൽ ആലപിച്ചു.അദ്ദേഹത്തിന്റെ വരികളിലെ ലളിതവും എന്നാൽ അഗാധവുമായ അർത്ഥതലങ്ങളെ സ്പർശിക്കുന്ന രീതിയിലായിരുന്നു അവതരണങ്ങൾ.
സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള ആളുകൾ ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെ ഈ സംഗമത്തിന്റെ ഭാഗമായി.
വരും തലമുറയ്ക്കും ഒ.എൻ.വി.യുടെ കൃതികൾ വഴികാട്ടിയാകുമെന്ന് ചടങ്ങിൽ സംസാരിച്ച സാഹിത്യകാരനും സോഹാർ ലിറ്റററി ഫോറം പ്രസിഡണ്ടുമായ കെ ആർ പി വള്ളികുന്നം അഭിപ്രായപ്പെട്ടു.
റിപ്പോർട്ട്: റഫീഖ് പറമ്പത്ത്
Follow us on :
Tags:
More in Related News
Please select your location.