Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Feb 2026 15:44 IST
Share News :
മസ്കറ്റ്: ബാബിൽ ഗ്രൂപ്പ് ഓഫ് കമ്പനീസ് സംഘടിപ്പിച്ച ബാബിൽ പ്രീമിയർ ലീഗിന്റെ അഞ്ചാം സീസണിൽ, ഫസീഹിന്റെ ക്യാപ്റ്റൻസിയിൽ ഇറങ്ങിയ അബുഹാനി ലെജൻഡ്സ് ബാബിൽ വാരിയേഴ്സിനെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തി ചാമ്പ്യന്മാരായി.
ആവേശകരമായ ഫൈനൽ മത്സരത്തിൽ ബാബിൽ വാരിയേഴ്സ് ഉയർത്തിയ ലക്ഷ്യം ആത്മവിശ്വാസത്തോടെ പിന്തുടർന്ന അബുഹാനി ലെജൻഡ്സ് ശക്തമായ ബാറ്റിംഗ് പ്രകടനത്തോടെ വെറും ഒരു വിക്കറ്റ് നഷ്ടത്തിൽ വിജയം സ്വന്തമാക്കി. തുടക്കത്തിൽ തന്നെ മത്സരത്തെ നിയന്ത്രണത്തിലാക്കി അവർ ഏകപക്ഷീയ വിജയം കുറിച്ചു.
മികച്ച പ്രകടനം കാഴ്ചവെച്ച അബുഹാനി ലെജൻഡ്സിലെ അഖിൽ “മാൻ ഓഫ് ദി മാച്ച്” കൂടാതെ “മാൻ ഓഫ് ദി സീരീസ്” പുരസ്കാരങ്ങൾ നേടി. സ്ഥിരതയാർന്ന ബൗളിംഗിന് സുജിൽ “ബെസ്റ്റ് ബൗളർ” ആയി തിരഞ്ഞെടുത്തു.തഫാനി സ്ട്രൈക്കേഴ്സ് മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ച മുസ്തഫ “ബെസ്റ്റ് ബാറ്റ്സ്മാൻ” ആയി അംഗീകാരം നേടി.
മികച്ച സംഘാടകത്വത്തിനും ശ്രദ്ധേയമായ ഈ സീസൺ ആവേശകരമായ മത്സരങ്ങളോടെ വിജയകരമായി സമാപിച്ചു.
Follow us on :
Tags:
More in Related News
Please select your location.