Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Jul 2024 12:18 IST
Share News :
ദോഹ: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ 3/14 വാർഡുകളിൽ എസ്.ഡി.പി. ഐയും ബി ജെ പിയും തമ്മിലുള്ള അവിശുദ്ധ ബന്ധം തിരിച്ചറിയണമെന്ന് ഖത്തർ കെ.എം.സി.സി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
എസ്. ഡി. പി. ഐ തങ്ങളുടെ സിറ്റിംഗ് സീറ്റ് നില നിർത്താൻ വേണ്ടിയാണ് ബി ജെ പിയുമായി രഹസ്യ ധാരണ ണയിൽ എത്തിയത്. മൂന്നാം വാർഡ് കോട്ടക്കുന്നിൽ യു ഡി എഫും ബി ജെ പിയും നേരിട്ട് ഏറ്റുമുട്ടുന്നിടത്ത് എസ്. ഡി. പി. ഐയെ കൂടെ നിർത്തി വോട്ട് വിഭജിക്കാനാണ് ശ്രമം. എസ് ഡി പി ഐ സ്ഥാനാർഥിയെ നിർത്തി ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിക്കുകയും ബി ജെ പിയെ വിജയിക്കാൻ സഹായിക്കുകയും 14-ാം വാർഡിൽ ബി ജെ പി ദുർബല സ്ഥാനാർഥിയെ നിർത്തുകയും ഒപ്പം ബി ജെ പിക്ക് സ്വീകാര്യനായ സ്ഥാനാർഥിയെ എസ് ഡി പി ഐ നിർത്തുകയും ചെയ്‌ത് പരസ്പരം സഹകരിക്കുകയാണ്. ഈ സഹകരണം വിജയിച്ചാൽ മൊഗ്രാൽ പുത്തൂർ ഭരണം ഇത്തരത്തിൽ പിടിച്ചെടുക്കാൻ സാധിക്കും എന്ന കണക്കു കൂട്ടലിലാണ് എസ് ഡി പി ഐ- ബി ജെ പി നേതൃത്വം.
ബി ജെ പി- എസ് ഡി പി ഐ അവിശുദ്ധ ബന്ധം തിരിച്ചറിയണമെന്നു ഖത്തർ കെ എം സി സി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് പ്രസിഡൻ്റ് അൻവർ കടവതും ജനറൽ സെക്രട്ടറി അബ്‌ദുൽ റഹ്‌മാൻ എരിയാലും ആവശ്യപ്പെട്ടു.
Follow us on :
Tags:
More in Related News
Please select your location.