Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Sep 2026 09:46 IST
Share News :
എ.വി. ഫർദിസ്
ഇതാരാണെന്നറിയുമോ? മ്മളെ
സാവിത്രി ശ്രീധരൻ എന്ന് പറഞ്ഞാൽ ചിലപ്പോൾ കോഴിക്കോട്ടുകാരായ പലർക്കു പോലുമറിഞ്ഞെന്ന് വരില്ല.
സുഡാനി ഫ്രം നൈജീരിയയിലെ ജമീല ഉമ്മയാണെന്ന് പറഞ്ഞാൽ, കശ്മീരിലുള്ള മലയാളികൾ പോലും ആശ്ചര്യത്തോടെ പറയും.
വാ
ആ സുഡാനിൻ്റെ ഉമ്മ !!
ഒരു കഥാപാത്രത്തിലൂടെ മലയാളിയുടെ മനസ്സിൽ സ്ഥായിഭാവം നേടുക എന്ന അപൂർവ ഭാഗ്യമാണ് അഭിനയരംഗത്തെത്തി അരനൂറ്റാണ്ട് പിന്നിട്ടപ്പോൾ ഈ കോഴിക്കോട്ടുകാരിയായ അഭിനേത്രിക്ക് കൈവന്നത്.
അരപതിറ്റാണ്ടിനടുത്ത് അമേച്ചർ, പ്രൊഫഷണൽ നാടക രംഗത്ത് മനസംതൃപ്തിയോടെ പ്രവർത്തിച്ചുവെങ്കിലും കലാരംഗം നല്കുന്ന സൗകര്യങ്ങളും ആനുകൂല്യങ്ങളും സാവിത്രി ശ്രീധരൻ എന്ന അഭിനേത്രിയെ തേടിയെത്തുവാൻ കാരണമായതും സുഡാനി ഫ്രം നെജീരിയ സിനിമയിലെ ഉമ്മ കഥാപാത്രത്തെ അവതരിപ്പിച്ചതിനു ശേഷം മാത്രമാണ്. ആദ്യമായി വിമാനത്തിൽ കയറി യാത്ര ചെയ്യുവാനുമെല്ലാം ഭാഗ്യമുണ്ടായത് ഈ 'ചലച്ചിത്രത്തിലെ അഭിനയത്തിന് കൊൽക്കത്ത, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്ന് കിട്ടിയ അവാർഡുകൾ സ്വീകരിക്കുവാൻ പോയപ്പോഴായിരുന്നു.
ഇതു പോലെ സുഡാനിയിലൂടെയാണ്
ദേശീയ ചലച്ചിത്ര പുരസ്ക്കാരത്തിൽ ഏറ്റവും നല്ല സ്വഭാവിക നടിക്കുള്ള പുരസ്ക്കാരവും സാവിത്രിയേടത്തിയെ തേടിയെത്തിയത്. എന്നാൽ ഇതിനെല്ലാമപ്പുറമാണ് ഇപ്പോഴും തന്നെ കാണുമ്പോൾ ഓടി അടുത്ത് വന്ന് കൂട്ടി പിടിക്കുകയും ആശ്ളേഷിക്കുകയുമൊക്കെ ചെയ്യുന്ന സാധാരണക്കാരുടെ സ്നേഹമെന്ന് ഇവർ പറയുന്നു
എത്ര ഉന്നതിയിൽ നിന്ന് ലഭിക്കുന്ന വലിയ അംഗീകാരങ്ങൾക്കുമപ്പുറമാണിതെന്ന് സാവിത്രി ശ്രീധരൻ പറയുന്നു.
എൻ്റെ നാട്ടുകാരാണെങ്കിലും കോഴിക്കോട്ടെ ജനങ്ങളുടെ പ്രോത്സാഹനവും സ്നേഹവുമെല്ലാം ഇല്ലായിരുന്നെങ്കിൽ അഭിനയ രംഗത്ത് ഇത്രത്തോളം പിടിച്ചു നില്ക്കില്ലായിരുന്നു. അതിനെക്കുറിച്ച് ചോദിക്കുമ്പോൾ ഇവിടത്തെ ജനങ്ങളാണ് ഈ കാണുന്ന സാവിത്രി ശ്രീധരനെ ഉണ്ടാക്കിയതെന്നാണ് ഇവർക്ക് പറയുവാനുള്ളത്.
പക്ഷേ, തൻ്റെ അഭിനയ ജീവിതത്തിൽ സുഡാനിയിലെ കഥാപാത്ര
പോലെ ജനങ്ങൾക്ക് ഇഷ്ടപെട്ട മറ്റൊരു കഥാപാത്ര മില്ലെന്നാണ് തനിക്കും തോന്നിയതെന്നും ഇവർ പറയുന്നു.
ഇത് ഭൂമിയാണ് നാടകത്തിലെ ഹാജ്യാരുടെ കുട്ടിയായ നബീസയെ ' അടക്കം അവതരിപ്പിച്ചപ്പോൾ കിട്ടാത്ത സ്വീകരണമാണിതെന്നും സാവിത്രി ശ്രീധരൻ സാക്ഷ്യപ്പെടുത്തുന്നു.
ആദ്യമായി സുഡാനിയിലൂടെയല്ല
സിനിമയിൽ
സാവിത്രി ശ്രീധരൻ വേഷമിട്ടത്.
എം.ടിയുടെ കടവിലായിരുന്നു. കടവ് തോണിയിൽ കടവ് കടക്കുന്ന അമ്മയായാണ് വേഷമിട്ടത്.
എം.ടിയുടെ സഹ സംവിധായകനായിരുന്ന പുരുഷൻ കടലുണ്ടിയാണ് അവരെ കടവിലെത്തിച്ചത്.
ആ ബ്ലാക്ക് ആൻ്റ്റ് വൈറ്റ് ചലച്ചിത്രത്തിൽ നിന്ന് എത്രയോ ദൂരം കാലം മുന്നോട്ടു പോയ ശേഷമാണ്, സുഡാനിയിലെ ഉമ്മ കഥാപാത്രം തേടിയെത്തുന്നത്.
സ്ക്രീൻ ടെസ്റ്റൊക്കെ കഴിഞ്ഞാണങ്കിലും ഏറെ പേടിയോടെയാണ്
സുഡാനിയുടെ
സെറ്റിലേക്ക് ഇവർ പോയത്. തുടക്കത്തിൽ തന്നെ ശരിയാകൂലെങ്കിൽ ഞാൻ തിരിച്ചു പോകുമെന്ന മുൻകൂർ ജാമ്യവുമെടുത്തിരുന്നു. എന്നാൽ സഹ സംവിധായകൻ അബു അടക്കമുള്ളവരുടെ നിരന്തരമായ പിന്തുണയും പ്രോത്സാഹനവും കിട്ടിയതോടെ
നാടകാഭിനയ ' ശൈലിയിൽ നിന്ന് സിനിമയുടെ സ്വഭാവികാഭിനയ രീതിയിലേക്ക് സാവിത്രി ശ്രീധരൻ മാറുകയായിരുന്നു.
ഒരു സിനിമയിൽ പിന്നീടൊന്നിച്ചഭിനയിച്ചപ്പോൾ മമ്മുട്ടിയടക്കം നല്ല അഭിപ്രായമാണ്
സുഡാനിയിലെ അഭിനയത്തെപ്പറ്റി പ്രതികരിച്ചത്.
നൃത്തത്തിൽ നിന്ന് നാടകത്തിലേക്ക്
വളരെ ചെറുപ്പത്തിലെ കലാരംഗത്തേക്ക് കാലെടുത്തുവെക്കാൻ ഭാഗ്യം ലഭിച്ചിരുന്നു ഇവർക്ക്. ഇതിന് പ്രേരണയായത് കലാസ്നേഹിയായ അച്ഛൻ അപ്പുട്ടിയായിരുന്നു. ചെറുപ്പത്തിലെ മകളെ നൃത്തം പഠിപ്പിക്കണമെന്നതിൽ നിർബന്ധ ബുദ്ധിയുണ്ടായിരു
ന്നു. അങ്ങനെ സെമി ക്ലാസ്സിക്കൽ നൃത്ത പഠനം കുറച്ചു കാലം പിന്നിട്ടതോടെ, പല വേദികളിലും പരിപാടി അവതരിപ്പിക്കുവാൻ തുടങ്ങി, കുട്ടിക്കാലത്തെ സാവിത്രി.
കലാ, സാംസ്കാരിക വേദികളും പ്രവർത്തനങ്ങളുമെല്ലാം ഏറെ സജീവമായിരുന്ന ഒരു കാലമായിരുന്നതിനാൽ, മിക്ക ദിവസങ്ങളിലും പരിപാടി ഉണ്ടാകുമായിരുന്നു. എന്നാൽ ഇതിനിടക്കാണ് കല്യാണാലോചനകൾ വരുന്നത്. പക്ഷെ, അച്ഛന് ഒറ്റ നിബന്ധനയേ ഉള്ളൂ. കല്യാണം കഴിഞ്ഞാലും നൃത്തത്തിന് പോകുവാൻ സമ്മതിക്കണം. ചിലരൊന്നും ആദ്യം സമ്മതിച്ചില്ലെങ്കിലും സാവിത്രി ശ്രീധരനിലെ ശ്രീധരേട്ടന് ഇതൊന്നും പ്രശ്നമായിരുന്നില്ല. അങ്ങനെ 1959-ൽ പതിനാറാം വയസ്സിൽ, സാവിത്രിയേടത്തി സാവിത്രി ശ്രീധരനായി. അച്ഛൻ അപ്പുട്ടിയെക്കാൾ കലാപ്രവർത്തനങ്ങളെ സ്നേഹിച്ചിരുന്ന ശ്രീധരേട്ടൻ്റെ പിന്തുണ അവരിലെ കലാകാരിയെ കൂടുതൽ വളർത്തുകയായിരുന്നു. ഉത്സവ പറമ്പുകളിലും മറ്റും പോയാൽ തൻ്റെ നൃത്ത പരിപാടി കഴിഞ്ഞാൽ നാടകം കാണലായിരുന്നു സാവിത്രിയുടെ മറ്റൊരു വിനോദം.
ശാന്താദേവി, കുട്ട്യേടത്തി വിലാസിനി, വിജയ ലക്ഷ്മി, നിലമ്പൂർ ആയിഷ ഈ നടിമാരുടെ നാടകാഭിനയം. അങ്ങനെ എനിക്കും നാടകത്തിലഭിനയിക്കണമെന്ന മോഹത്തിലാണ് അത് ചെന്നവസാനിപ്പിച്ചത്. ആദ്യം വിഷയം അച്ഛൻ്റെ മുന്നിലവതരിപ്പിച്ചു. ഭർത്താവിനോട് ചോദിക്കുവാനായിരുന്നു അച്ഛൻ്റെ ഉപദേശം. ശ്രീധരേട്ടനോട് ചോദിച്ചപ്പോൾ, നിനക്കിഷ്ടമാണെങ്കിൽ എനിക്കും ഇഷ്ടമെന്നായിരുന്നു മറുപടി. അങ്ങനെ അമ്വേച്ചർ നാടക രംഗത്തേക്ക് കോഴിക്കോടിൻ്റെ മറ്റൊരു സംഭാവനയായി ഒരു നടി കൂടി പിറന്നു. തിരുവണ്ണർ കലാ സമിതി,തിരുവണ്ണർ ലൈബ്രറി, മാങ്കാവ് വളയനാട് കലാസമിതി, മാങ്കാവ് ദേശീയ കലാസമിതി, നടുവട്ടം സുഭാഷ് കലാസമിതി, മീഞ്ചന്ത സുഹൃദ് സംഘം , പന്നിയാങ്കര വായനാ സംഘം, മലാപറമ്പ് സൗഹൃദയ റീഡിംഗ് ക്ലബ്ബ്, ദേശോദ്ധരണി വായനാശാല എന്നിവയുടെ ബാനറിൽ സി.എൽ ജോസ്, മരട് രഘുനാഥ് എഴുതിയ നാടകങ്ങളിലാണ് മുഖ്യമായും ആദ്യം അഭിനയച്ചത്. അങ്ങനെ അമേച്വർ രംഗത്ത് തിളങ്ങി നില്ക്കേ 1982-ൽ കെ.ടിയുടെ കലിംഗ തീയേറ്റേഴ്സിലൂടെ പ്രൊഫഷണൽ നാടക രംഗത്തുമെത്തി. കലിംഗയുടെ ഇത് ഭൂമിയാണ്, കാഫീർ, സൃഷ്ടി സ്ഥിതി സംഹാരം, ദീപസ്തഭം മഹാശ്ചാര്യം തുടങ്ങിയ നാടകങ്ങളിൽ പ്രഗത്ഭരും പ്രശസ്തരുമായ കോഴിക്കോട് ശാന്താദേവി, സീനത്ത് എന്നിവരോടൊപ്പമാണ് അനേകം വർഷം, ഒരേ സ്റ്റേജിൽ കേരളമൊട്ടാകെ വേഷമിട്ടത്.
കലിംഗക്ക് നാടകം കുറഞ്ഞപ്പോൾ ഇബ്രാഹീം വെങ്ങരയുടെ ചിരന്തനയിലേക്ക് മാറി. ഇവിടെ വെച്ച് അഭിനയിച്ച രാജ്യ സഭക്ക് സംസ്ഥാന സർക്കാരിൻ്റെ നാടക മത്സരത്തിൽ ഏറ്റവും നല്ല നടിക്കുള്ള
പുരസ്ക്കാരം ആദ്യമായി കിട്ടുന്നത്. പിന്നീട് വിൽസൺ സാമൂവലിൻ്റെ സംഗമം ട്രൂപ്പിലേക്ക് മാറി. അരവിന്ദൻ സാക്ഷിയാണ്, ക്ഷണിക്കുന്നു കുടുംബ സമേതം ഇവയൊക്കെയായിരുന്നു ഈ സമയത്തെ പ്രധാന നാടകങ്ങൾ. ഇതിനു ശേഷമാണ് വിക്രമൻ നായരുടെ സ്റ്റേജ് ഇന്ത്യ ട്രൂപ്പിലെത്തുന്നത്.
ഇടയ്ക്ക് യു ഡി ഏയിലെ ഏ.കെ. പുതിയങ്ങാടിയുടെ നാടകങ്ങളിലും അഭിനയിച്ചിരുന്നു.
സജീവമായി പ്രൊഫഷണൽ നാടക രംഗത്ത് നില്ക്കുന്നതിനിടെ തന്നെയാണ് എം.ടിയുടെ കടവിൽ അഭിനയിച്ചതും. ഇങ്ങോട്ട് തേടിയെത്തിയ ആ കഥാപാത്രത്തിന് ശേഷം സുഡാനി ഫ്രം നൈജീരിയയിലെ ഉമ്മയായി സംവിധായകൻ സക്കരിയയും ടീമും സാവിത്രിയേടത്തിയെ ഇങ്ങോട്ട് തേടിയെത്തുകയായിരുന്നു. അന്ന് മുതൽ 2024 വരെ വർഷത്തിൽ ഏതെങ്കിലും ഒരു സിനിമയിലെങ്കിലും വേഷമിടുന്നുമുണ്ട്. ഇതിനിടക്ക് കലിംഗയുടെ നാടകങ്ങൾ റങ്കൂൺ റഹ്മാനും എം.എ നാസറും പിന്നീട് വീണ്ടും പുനരാവിഷ്കരിച്ചപ്പോൾ ഈ നാടകങ്ങളുടെ ഭാഗവുമായിട്ടുണ്ട്.
ഇതിനിടക്ക് സുഡാനിയുണ്ടാക്കിയ പ്രശസ്തിയിൽ മുംബൈ പരസ്യ ലോകത്തു നിന്നും ഈ ഉമ്മയെ തേടി വിളി എത്തിയിരുന്നു. ചാനലുകളിലൂടെ ഏറെ ആളുകളെ ആകർഷിപ്പിച്ച സൺലൈറ്റ് ഡിറ്റർജൻ്റ്റിൻ്റെ
ഞാനും ഒരു വർണപ്പട്ടായിരുന്നു
വർണ പുഷ്പം .......
എന്ന സൂപ്പർ പരസ്യത്തിനു ശേഷം പലപ്പോഴായി വിവിധ പരസ്യങ്ങളിലും മോഡലായിട്ടുണ്ട്.
ഇതിനൊക്കെ അപ്പുറം കലാപ്രവർത്തനത്തിൻ്റെ സജീവ തിരക്കുകൾക്കിടയിൽ നിന്ന് അഞ്ചു വർഷം മാറി നിന്നുകൊണ്ട് പൊതു പ്രവർത്തനരംഗത്ത് സജീവമായ കഥ കൂടിയുണ്ട് ഇവർക്ക് പറയുവാൻ .
1995 മുതൽ 2000 വരെ തിരുവണ്ണുർ ഉൾപ്പെടുന്ന അൻപതാം വാർഡിൻ്റെ കോഴിക്കോട് നഗരസഭാ കൗൺസിലറായിരുന്നു ഇവർ. ചെറുപ്പത്തിലെ സി.പിഎമ്മുമായി ബന്ധമുണ്ടായിരുന്നെങ്കിലും നാടകമേഖലയിലായതിനാൽ അത്ര സജീവമായി പ്രവർത്തിക്കാൻ കഴിഞ്ഞിരുന്നില്ല. പക്ഷേ വാർഡ് വനിതാ സംവരണമായപ്പോൾ, സഖാക്കൾ വന്ന് നിർബന്ധിച്ചപ്പോൾ, മത്സരിക്കുകയായിരുന്നു. നാടകരംഗത്തിന് മുൻപത്തെ
പോലെ അത്ര സമയം നീക്കിവെക്കാൻ സാധിച്ചില്ലെങ്കിലും വാർഡിനും നാട്ടുകാർക്കും ഏറെ ക്ഷേമ പ്രവർത്തനങ്ങൾ നടത്തുവാൻ കഴിഞ്ഞുവെന്ന സന്തോഷമാണ് ഇക്കാലത്തെക്കുറിച്ച് ഇപ്പോൾ ഓർക്കുമ്പോൾ പറയുവാനുള്ളതെന്ന് സാവിത്രി ശ്രീധരൻ പറയുന്നു. പ്രഫ. ഏ.കെ. പ്രേമജം, തോട്ടത്തിൽ രവീന്ദ്രൻ, കെ. പത്മാവതി എന്നിവരായിരുന്നു മേയർമാർ. ജനകീയാസൂത്രണ പദ്ധതിക്ക് കേരളത്തിൽ തുടക്കം കുറിച്ച സമയമായിരുന്നത്. അതുകൊണ്ടു തന്നെ കുറെ ഏറെ ക്ഷേമ പ്രവർത്തനങ്ങൾ ചെയ്യുവാൻ അവസരം കൂടി കിട്ടിയ കാലമായിരുന്നത്. തുടക്കത്തിൽ ഒരങ്കലാപ്പും ഭീതിയുമൊക്കെ ഉണ്ടായെങ്കിലും പിന്നീടെല്ലാം പ്രദേശത്തെ സഖാക്കളുടെ പിൻതുണയോടെ നല്ല പോലെ ചെയ്യുവാൻ സാധിച്ചിട്ടുണ്ടെന്നാണ് ഈ അഞ്ചുവർഷത്തെക്കുറിച്ച് ചോദിക്കുമ്പോൾ ഇവർക്ക് പറയുവാനുള്ളത്.
ഇടയ്ക്ക് സിനിമ, എപ്പോഴെങ്കിലും നാടകം പിന്നെ പൊതുപരിപാടികൾ പഴയ കാലത്തെയപേക്ഷിച്ച് അത്ര തിരക്കില്ലെങ്കിലും ഇപ്പോഴും സജീവമാണ് സാവിത്രി ശ്രീധരൻ എന്ന കോഴിക്കോട്ടുകാർക്ക് അഭിമാനിക്കാവുന്ന ഈ അഭിനേത്രി. മാങ്കാവ് മാനാരിയിലെ വീട്ടിൽ വിശ്രമ ജീവിതത്തിൻ്റെ ആലസ്യമുണ്ടെങ്കിലും മലയാള സിനിമാപ്രേക്ഷകർ സുഡാനിയുടെ 'ഉമ്മ ' എന്നു പറഞ്ഞാൽ പെട്ടെന്ന് തിരിച്ചറിയുന്നതുപോലെ ജീവിതത്തിൽ താൻ ജീവിച്ചു തീർത്ത ഒരു ' അമ്മ ' യായി , ഏവരും ഓർക്കുന്ന ഒരു കഥാപാത്രവുമായി വേഷമിടണമെന്ന സ്വപ്നം കൂടിയുണ്ടി വർക്ക്, സിനിമാ ലോകത്തിന് മുന്നിലേക്കിവർക്ക് പറയുവാനുള്ള ഏക കാര്യവുമിതാണ്.
Follow us on :
Tags:
Please select your location.