Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഈസക്ക എന്ന വിസ്മയം പ്രകാശിതമായി

03 Nov 2026 13:44 IST

AJAY THUNDATHIL

Share News :



ദോഹ: ഖത്തറിലെ അറിയപ്പടുന്ന ഗ്രന്ഥകർത്താവും ഖത്തർ മീഡിയ പ്ലക്സ് സി ഇ ഒ യും പ്രേംനസീർ സുഹൃത് സമിതി ഖത്തർ ചാപ്റ്റർ ചെയർമാനുമായ 

ഡോ. അമാനുല്ല വടക്കാങ്ങര രചിച്ച

"ഈസക്ക എന്ന വിസ്മയം" പുസ്തകം, പ്രേംനസീർ സുഹൃത് സമിതി കേരള സംസ്ഥാന ജനറൽ സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷയ്ക്ക് നൽകി പ്രകാശനം ചെയ്തു. 


സ്നേഹത്തിന്റെയും നന്മയുടെയും പ്രകാശഗോപുരമായിരുന്നു ഈസക്ക എന്ന കെ.മുഹമ്മദ് ഈസയെന്ന് പുസ്തകം സ്വീകരിച്ചു കൊണ്ട് നടത്തിയ പ്രസംഗത്തിൽ ബാദുഷ അഭിപ്രായപ്പെട്ടു. സെക്രട്ടറി. കല, സാഹിത്യം, സംഗീതം, സ്പോർട്സ് തുടങ്ങിയ മേഖലകളിൽ കൈയ്യൊപ്പു ചാർത്തിയ ഈസക്കയെ ക്കുറിച്ചുള്ള പുസ്തകം പ്രവാസി മലയാളികൾക്കിടയിൽ ഏറെ സ്വാധീനം ചെലുത്താൻ സാധിച്ചുവെന്ന് ഡോ. അമാനുല്ല മറുപടി പ്രസംഗത്തിൽ പറഞ്ഞു. ഷാർജ പുസ്തകോൽസവത്തിൽ പങ്കെടുക്കാൻ യാത്രതിരിക്കുന്ന അമാനുല്ലയെ ചടങ്ങ് അനുമോദിക്കുകയും ചെയ്തു.

Follow us on :

More in Related News