Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗാന്ധിയൻ മൂല്യങ്ങളും നവയുഗ യുക്തിയും ഏറ്റുമുട്ടുമ്പോൾ! 'ഇഴകൾക്കപ്പുറം' ഒക്ടോബർ 2 മുതൽ തിയേറ്ററുകളിൽ.

19 Sep 2026 10:54 IST

AJAY THUNDATHIL

Share News :



ഗാന്ധിയൻ ആശയങ്ങളുടെ ശരിതെറ്റുകളെ ആധുനിക തലമുറയുടെ യുക്തിചിന്തയുമായി കൂട്ടിയോജിപ്പിക്കുന്ന പുതിയ സിനിമ 'ഇഴകൾക്കപ്പുറം' (The Unseen Thread) ഒക്ടോബർ 2-ന് തിയേറ്ററുകളിലേക്ക് എത്തുന്നു. 


ഗാന്ധിജിയെ കേവലം ഒരു ആരാധനാപാത്രമായി കാണാതെ, അദ്ദേഹത്തിന്റെ നിലപാടുകളെയും വ്യക്തിജീവിതത്തെയും വിമർശനാത്മകമായി വിലയിരുത്താനുള്ള വേറിട്ടൊരു ശ്രമമാണ് ഈ ചിത്രം നടത്തുന്നത്.

​വിശ്വാസങ്ങളും സംശയങ്ങളും തമ്മിൽ ഏറ്റുമുട്ടുന്ന ഒരു തലമുറമാറ്റത്തിന്റെ നേർക്കാഴ്ചയാണ് വേണു നായർ രചനയും സംവിധാനവും നിർമ്മാണവും നിർവ്വഹിച്ച ഈ ചിത്രം പങ്കുവെക്കുന്നത്.


ദിനേശ് പണിക്കർ, ഗൗതമി, വഞ്ചിയൂർ പ്രവീൺകുമാർ തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്.


ബാനർ -വേണു നായർ പ്രൊഡക്ഷൻസ്, കഥ, തിരക്കഥ, സംഭാഷണം, നിർമ്മാണം, സംവിധാനം - വേണു നായർ, എക്സി: പ്രൊഡ്യൂസർ- ജിജോ ജോണി ചെറുവത്തൂർ, ഛായാഗ്രഹണം - പുഷ്പൻ ദിവാകരൻ, എഡിറ്റിംഗ് - പ്രദീപ് ചന്ദ്രൻ, സംഗീതം, പശ്ചാത്തല സംഗീതം -വേണു നായർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-അരുൺ നായർ, ഗാനരചന - ശ്രീ ലക്ഷ്മണാചാര്യ, ആലാപനം - സരിത രാജീവ്, സൗണ്ട് ഡിസൈൻ - വേണു നായർ, കല - അരുൺ രഘു ആനാട്, കോസ്‌റ്റ്യും രൂപകല്പന - വി എൻ, കോസ്റ്റ്യും - ശ്രീജിത്ത്, ചമയം - രാജേഷ് വെള്ളനാട്, കളറിസ്റ്റ് - അരുൺകുമാർ എം, പിആർഓ - അജയ് തുണ്ടത്തിൽ .....

Follow us on :

More in Related News