Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ ജി എഫ് മെഹ്ഫിലില്‍ ശ്രീശങ്കര്‍ സുരേഷിന്റെ ഗസല്‍

19 Sep 2026 10:57 IST

Regional Correspondent

Share News :

 

കോഴിക്കോട്: കേരള ഗസല്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച മാസാന്ത മെഹ്ഫിലില്‍ ശ്രീശങ്കര്‍ സുരേഷ് ഗാനങ്ങളവതരിപ്പിച്ചു. ഗസല്‍, ഗീത് എന്നിവയടങ്ങിയ മെഹ്ഫില്‍ ആസ്വാദകരുടെ മനം കവര്‍ന്നു. ജെ പി മോര്‍ഗന്‍ ബാങ്കിന്റെ വൈസ് പ്രസിഡന്റ് ആണ് കോഴിക്കോട് സ്വദേശിയായ ശ്രീശങ്കര്‍ സുരേഷ്. 

അജ്മല്‍ റഹീം, ഹരിപ്രസാദ് രവി, ഹാരിസ് വീരോളി എന്നിവര്‍ വിവിധ വാദ്യോപകരണങ്ങളില്‍ അകമ്പടി നല്‍കി. കെ ജി എഫ് അംഗം പി എം എ ഗഫൂര്‍ ഉപഹാരം കൈമാറി. 

കെ ജി എഫ് ഭാരവാഹികളായ ഇ എ ലിങ്കണ്‍, ഫിന്‍സര്‍ കെ ടി, ഷാഫി സി എം, ഷബീര്‍ രാരങ്ങോത്ത്, മുഷ്താഖ് എന്നിവര്‍ നേതൃത്വം നല്‍കി.

Follow us on :

More in Related News