Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗായകൻ ജി.വേണുഗോപാലിന് പൗര സ്വീകരണം 11 ന്

10 Oct 2026 09:49 IST

AJAY THUNDATHIL

Share News :


തിരു: കേരള സംഗീത നാടക അക്കാദമി ചെയർമാനായി ചുമതലയേറ്റ ഗായകൻ ജി.വേണുഗോപാലിന് അനന്തപുരി പൗര സ്വീകരണം നൽകുന്നു. പ്രേംനസീർ സുഹൃത് സമിതി തൈക്കാട് ഭാരത് ഭവൻ മണ്ണരങ്ങിൽ ഒരുക്കുന്ന ചടങ്ങിൽ സംഗീതജ്ഞൻ പണ്ഡിറ്റ് രമേശ് നാരായണൻ ഉപഹാരം നൽകി ഉൽഘാടനം ചെയ്യും. വിവിധ സംഘടനകൾ പങ്കെടുക്കുമെന്ന് ജനറൽ സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അറിയിച്ചു. വൈകുന്നേരം 5.30 ന് നടക്കുന്ന സംഗീത സന്ധ്യ സംഗീതജ്‌ഞൻ ദർശൻ രാമൻ ഉൽഘാടനം ചെയ്യും. വൈകുന്നേരം 6 മണി മുതൽ 10 വരെ പ്രേംസിംഗേഴ്സ് ഗാനമേള.

Follow us on :

More in Related News