Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇന്ത്യൻ ഫാർമസിസ്റ്റ് അസോസിയേഷൻ ഖത്തർ സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെൻ്റിൽ സത്താറും അഖിൽ സുരേന്ദ്രനും ചാമ്പ്യാൻമാർ.

05 Sep 2024 12:50 IST

- ISMAYIL THENINGAL

Share News :

ദോഹ : ഇന്ത്യൻ ഫാർമസിസ്റ്റ് അസോസിയേഷൻ ഖത്തർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഐപാക് സ്പോർട്സ് ഫിയസ്റ്റയുടെ ഭാഗമായി ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു. 4 ഗ്രൂപ്പുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 16 ടീമുകളെ ഉൾപ്പെടുത്തിക്കൊണ്ട് ഷർബോൺ ബാഡ്മിന്റൺ കോർട്ടിൽ നടത്തിയ ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റ് ഐ.സി.ബി.എഫ് അഡ്വൈസറി ബോർഡ് ചെയർമാൻ എസ്.എ.എം ബഷീർ ഉൽഘാടനം ചെയ്തു . ആവേശകരമായ മൽസരത്തിൽ വിജയ കിരീടം നേടിക്കൊണ്ട് സത്താർ ആൻഡ് അഖിൽ സുരേന്ദ്രൻ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. റണ്ണർ അപ്പായി ഷാനവാസ് ബെദിര ആൻഡ് ഷാനവാസ് കോഴിക്കൽ ടീമും, മൂന്നാം സ്ഥാനം ഷഖീൽ ആൻഡ് ജമാൽ ടീമും കരസ്ഥമാക്കി. 

വനിതാ വിഭാഗത്തിൽ ആവേശോജ്വലമായ സിംഗിൾസ് മത്സരത്തിൽ ഖൈറുന്നിസ്സ ഒന്നാം സ്ഥാനം നേടിയപ്പോൾ റണ്ണർഅപ്പ്‌ ആയി മുബഷിറ മജീദ്, മൂന്നാം സ്ഥാനം അൻസിഫ അസൈനാർ എന്നിവർ നേടി. ജംഷാദ്, ഷജീർ, അഷ്റഫ് തുടങ്ങിയവർ വിജയികൾക്കുള്ള ട്രോഫികൾ നൽകി .


ജാഫർ, ഷാനവാസ് പുന്നോളി, ഹനീഫ് പേരാൽ, അബ്ദുൽ റഹിമാൻ എരിയാൽ, ഷജീർ, ഷാനവാസ്‌ കോഴിക്കൽ, അമീറലി, ഷാനവാസ്‌ ബദ്രിയ, സമീർ കെ.ഐ, അഷ്‌റഫ്‌ നെല്ലിക്കുന്ന്, അൽത്താഫ്, മഷൂദ്, നവാസ്, സലിം, ഷംനാദ്, ഷനീബ്, സുലൈമാൻ അസ്‌കർ, പ്രസാദ്,ജംഷാദ്, ഷഫിൻ, ഷമീം തുടങ്ങിയർ മത്സരങ്ങൾക്ക് നേതൃത്വം നൽകി. തുടർന്നുള്ള മത്സരങ്ങളും തിയ്യതികളും ഉടനെ പ്രഖ്യാപിക്കുമെന്ന് ഐ പാക് ഭാരവാഹികൾ അറിയിച്ചു.

Follow us on :

More in Related News