Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Aug 2026 23:37 IST
Share News :
ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സിലിന്റെ 70-ാം വാര്‍ഷികാഘോഷങ്ങള്‍ക്കായി 10,001 അംഗ സ്വാഗതസംഘം രൂപീകരിച്ചു. ചേളാരി മുഅല്ലിം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സ്വാഗതസംഘ രൂപീകരണ കണ്‍വെന്‍ഷനിലാണ് തീരുമാനം.
2027 ഫെബ്രുവരിയില്‍ മലപ്പുറത്ത് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തോടെയാണ് വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമാകുക. സമാപന മഹാസമ്മേളനം 2029 ഡിസംബറില്‍ നടക്കും.
സ്വാഗതസംഘ രൂപീകരണ കണ്‍വെന്‍ഷനില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി അധ്യക്ഷത വഹിച്ചു. സമസ്ത കേരള ഇസ്‍ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‍ലിയാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി കെ. ഉമര്‍ ഫൈസി മുക്കം, മുശാവറ അംഗങ്ങള്‍, സമസ്ത നേതാക്കള്‍, വിവിധ കമ്മിറ്റി ഭാരവാഹികള്‍, പാണക്കാട് സയ്യിദ് കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ നിരവധി മത-സാമൂഹിക നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.
വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വിവിധ മേഖലകളെ ഏകോപിപ്പിച്ച് ക്യാമ്പ്, പ്രചാരണം, മീഡിയ, ഫിനാന്‍സ്, പ്രസിദ്ധീകരണം, മെഡിക്കല്‍, വളണ്ടിയര്‍, സ്വീകരണം, ഭക്ഷണ-താമസ സൗകര്യം തുടങ്ങിയ മേഖലകള്‍ക്കായി പ്രത്യേക സമിതികളും രൂപീകരിച്ചു.
Follow us on :
Tags:
More in Related News
Please select your location.