Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Mar 2026 12:05 IST
Share News :
തിരൂരങ്ങാടി : പി.എസ്.എം.ഒ കോളേജ്2025-26 യൂണിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'സാദിഖ് മെമ്മോറിയൽ കോളേജ് മാഗസിൻ അവാർഡ്' പ്രഖ്യാപനവും അനുസ്മരണ ചടങ്ങും നടന്നു. ക്യാമ്പസ് സർഗ്ഗാത്മകതയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഏർപ്പെടുത്തിയ ഈ അവാർഡിനായി കേരളത്തിലെ പ്രമുഖ കലാലയങ്ങളിൽ നിന്നുള്ള 10 മാഗസിനുകളാണ് അവസാന റൗണ്ടിൽ മാറ്റുരച്ചത്.
പി.എസ്.എം.ഒ കോളേജ് മാനേജർ അബ്ദുറഹ്മാൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കോളേജ് യൂണിയൻ ചെയർമാൻ അഹമദ് നിഹാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ തിരൂരങ്ങാടി എം.എൽ.എ കെ.പി.എ മജീദ് മുഖ്യാതിഥിയായി പങ്കെടുക്കുകയും അവാർഡ് പ്രഖ്യാപനം നടത്തുകയും ചെയ്തു. മാത്തമാറ്റിക്സ് വിഭാഗം മേധാവി ഡോ. രൂപേഷ് അനുസ്മരണ പ്രഭാഷണം നടത്തി.
പി.എസ്.എം.ഒ കോളേജ് പ്രിൻസിപ്പൽ ഡോ. നിസാമുദ്ദീൻ കെ. പ്രിൻസിപ്പൽ അഡ്രസ്സ് നിർവ്വഹിച്ചു. സ്റ്റുഡന്റ് എഡിറ്റർ ശഫീൻ എം.പി സ്വാഗതവും, യൂണിയൻ വൈസ് ചെയർപേഴ്സൺ ഫാത്തിമ സെബ നന്ദിയും രേഖപ്പെടുത്തി. സ്റ്റാഫ് എഡിറ്റർ മുഹമ്മദ് ശരീഫ്, യൂണിയൻ അഡ്വൈസർ ഡോ. അബ്ദുൽ സമദ്, ഫൈൻ ആർട്സ് കോഡിനേറ്റർ ഡോ. ഹസീബ്, സ്റ്റാഫ് ക്ലബ് ട്രഷറർ ഡോ. ഷബീർ വി.പി, മലയാളം വിഭാഗത്തിലെ ഡോ. സജ്ന മോൾ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
കോഴിക്കോട് ഫാറൂഖ് കോളേജിന്റെ 'ചുറ്റ്', കോഴിക്കോട് ലോ കോളേജിന്റെ 'ഛേദ വിച്ഛേദങ്ങളുടെ മൂന്നാം പറ്റുക്കാർ', തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിന്റെ 'ഉരിമൈ മിരൽ', കോഴിക്കോട് ജെ.ഡി.ടി ഇസ്ലാമിക് കോളേജിന്റെ 'ഉമുത്', കോട്ടയം ഗവ. മെഡിക്കൽ കോളേജിന്റെ 'അടിയൊഴുക്കുകൾ', പൊന്നാനി എം.ഇ.എസ് കോളേജിന്റെ 'ബെർക്കാസ്', മലപ്പുറം ഗവ. കോളേജിന്റെ 'അൻകബൂത്ത്', കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജിന്റെ 'പരാദം', കോഴിക്കോട് പ്രോവിഡൻസ് വുമൺസ് കോളേജിന്റെ 'കിൻസുഗി', മമ്പാട് എം.ഇ.എസ് കോളേജിന്റെ 'മാപ്പ് ഓഫ് ചേഞ്ചസ്' എന്നീ മാഗസിനുകളാണ് അവാർഡിനായുള്ള അവസാന റൗണ്ടിൽ ഇടംപിടിച്ചത്
Follow us on :
Tags:
More in Related News
Please select your location.