Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെസ്റ്റ് ഹിൽ സെന്റ് മൈക്കിൾസ് സ്കൂളിൽ സിറ്റി സർവീസ് കോ-ഓപ് ബാങ്ക് പഠനോപകരണ വിതരണം നടത്തി

08 Jun 2026 22:05 IST

NewsDelivery

Share News :

കോഴിക്കോട്: വിദ്യാഭ്യാസ രംഗത്ത് സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി സിറ്റി സർവീസ് കോ-ഓപ് ബാങ്കിന്റെ നേതൃത്വത്തിൽ അർഹരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. വെസ്റ്റ് ഹിൽ സെന്റ് മൈക്കിൾസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിലാണ് പഠനോപകരണങ്ങൾ കൈമാറിയത്.

ബാങ്ക് ചെയർപേഴ്സൺ ശ്രീമതി പ്രീമ മനോജ് വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ പുരോഗതിക്ക് പിന്തുണ നൽകുന്ന ഇത്തരം പ്രവർത്തനങ്ങൾ സമൂഹത്തിന്റെ മുന്നേറ്റത്തിന് സഹായകരമാണെന്ന് അവർ പറഞ്ഞു.

ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ പ്രീതി ജോർജ്, ഹെഡ്മിസ്ട്രസ് സിസ്റ്റർ സിനി എം. കുര്യൻ, ബാങ്ക് അസിസ്റ്റന്റ് ജനറൽ മാനേജർ കെ. രാകേഷ്, അഡ്വ. എം. രാജൻ, പി.ടി.എ പ്രസിഡന്റ് പ്രമോദ് മോവനാരി, ജിന്റോ ചെറിയാൻ, ബിനോജ് ചേറ്റൂർ, ജാൻസി പി.കെ., ഫാ. ജോസ് യേശുദാസ് എന്നിവർ പങ്കെടുത്തു.

വിദ്യാർത്ഥികളുടെ പഠനാവശ്യങ്ങൾ നിറവേറ്റുന്നതിനും വിദ്യാഭ്യാസ രംഗത്ത് പിന്തുണ നൽകുന്നതിനുമായി ബാങ്ക് തുടർന്നും സാമൂഹിക സേവന പ്രവർത്തനങ്ങൾ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Follow us on :

More in Related News