Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നെടുവ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൻ്റെ വാട്ടർടാങ്ക് ഏതുനിമിഷവും നിലംപൊത്താറായ അവസ്‌ഥയിൽ ; ഉടൻ പൊളിച്ച് മാറ്റണം ; സിപിഐ തിരൂരങ്ങാടി മണ്ഡലം അസി. സെക്രട്ടറി ഗിരീഷ് തോട്ടത്തിൽ

05 Jun 2026 09:01 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : നെടുവ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൻ്റെ പ്രധാന പ്രവേശന കവാടത്തിൽ അത്യന്തം അപകട ഭീഷണിയുയർത്തി ടൺ കണക്കിന് ഭാരമുള്ള വാട്ടർടാങ്ക് ഏതുനിമിഷവും നിലംപൊത്താറായ അവസ്‌ഥയിൽ.

കാലവർഷം ശക്തി പ്രാപിക്കുന്ന സാഹചര്യത്തിൽ അടിയന്തിരമായി അത് പൊളിച്ചു മാറ്റണമെന്ന് സിപിഐ തിരൂരങ്ങാടി മണ്ഡലം അസി. സെക്രട്ടറി ഗിരീഷ് തോട്ടത്തിൽ ആവശ്യപ്പെട്ടു.


വാട്ടർടാങ്ക് പൊളിച്ചു മാറ്റുന്നതിനുള്ള ടെണ്ടർ നടപടികൾ പൂർത്തിയായിട്ട് ഒന്നര വർഷത്തോളമായി.. അൺ ഫിറ്റായ പമ്പ് ഹൗസിൽ നിന്നും മോട്ടോർ മാറ്റിസ്ഥാപിക്കാൻ മറ്റൊരു ഷെഡ്നിർമ്മിച്ചെങ്കിലും രണ്ട് ഷീറ്റ് മേൽകൂരയിലിടാൻ ഫണ്ടില്ലാത്തത് കൊണ്ടാണോ അത് മാറ്റിവെക്കാത്തത് എന്നറിയാൻ താൽപര്യമുണ്ടെന്നും

കാലവർഷം കനക്കുമ്പോൾ ഒന്നര വർഷം മുമ്പ് പൊളിച്ചു നീക്കാൻ ടെണ്ടർ ചെയ്ത വാട്ടർ ടാങ്ക് മറിഞ്ഞ് വീണ് വൻ ദുരന്തമുണ്ടാവാതിരിക്കാൻ വേണ്ടി 

ആർ എം ഒ യുടെ ഇടപെടൽ വേണമെന്നും

"ഒരു നിമിഷ നേരത്തെ അശ്രദ്ധ നാടിനും, വീടിനും തീരാ നഷ്‌ടമാവാതിരിക്കട്ടെ" ഈ വിഷയം ചർച്ച ചെയ്യാൻ അടിയന്തിരമായി പുതിയ HMC യുടെ പ്രഥമ യോഗം വിളിച്ചു ചേർക്കണമെന്ന് ആശുപതി മെഡിക്കൽ ഓഫീസർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.   

Follow us on :

More in Related News