Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശബരിമല സന്നിധാനത്തും പമ്പയിലും NSG കമാൻഡോകൾ മോക്ക് ഡ്രിൽ നടത്തി

05 Jun 2026 06:40 IST

Jithu Vijay

Share News :

പമ്പ :  അതീവ സുരക്ഷാ മേഖലയായ ശബരിമല സന്നിധാനത്തും പമ്പയിലും എൻ എസ് ജി കമാൻഡോകളും, എന്ന പ്രത്യേക കമാൻഡോ വിഭാഗവും കേരള പോലീസിന്റെകമാൻഡോ വിഭാഗവും ജില്ലാ പോലീസും സംയുക്തമായിചേർന്ന് വിജയകരമായി മോക്ക് ഡ്രിൽ നടത്തി. അതീവ സുരക്ഷാമേഖലയിൽ ഒരു ഭീകരാക്രമണം ഉണ്ടായാൽ രക്ഷാപ്രവർത്തനം നടത്തേണ്ടത് എങ്ങനെയെന്ന പരിശീലനമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.


ഡൽഹിയിൽ നിന്നുള്ള 150 ഓളം എൻ എസ് ജി കമാൻഡോകൾ കേരള പൊലീസിൻ്റെ കമാൻഡോ വിഭാഗത്തിലെ 30 കമാൻഡോകളും ജില്ലാ പോലീസിൽ നിന്നുള്ള അൻപതോളം പൊലീസ് ഉദ്യോഗസ്ഥരും മോക്ക് ഡ്രില്ലിൽ പങ്കെടുത്തു. ജില്ലാ പോലീസ് മേധാവി ആർ

ആനന്ദ് ഐ പി എസ്, എൻ എസ് ജിയുടെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ നേതൃത്വം നൽകി. പത്തനംതിട്ട ജില്ലയിലെ ഡിവൈഎസ്പി മാർ എസ് എച്ച് മാർ എന്നിവരും പങ്കെടുത്തു. സന്നിധാനത്തും പമ്പയിലും പ്രത്യേകം പ്രത്യേകം പരിശീലനം നടന്നു. ഭീകരാക്രമണത്തിലൂടെ ബന്ദികളാക്കിയ ആൾക്കാരെ കമാൻഡോ ഓപ്പറേഷനിലൂടെ സുരക്ഷിതരായി മോചിപ്പിക്കുകയും ഭീകരരെ കീഴ്പ്പെടുത്തുകയും ചെയ്യുന്നതിനുള്ള പരിശീലനമാണ് നടത്തിയത്. ജില്ലാ ഭരണകൂടം മോക്ക് ഡ്രിൽ ൻ്റെ വിവിധ സർകാർ വകുപ്പുകളുടെ ഏകോപനം നടത്തി.

Follow us on :

More in Related News