Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ്എസ്എൽസി,പ്ലസ് ടു വിജയികളെ അനുമോദിച്ചു

08 Jun 2026 14:25 IST

MUKUNDAN

Share News :

ചാവക്കാട്:സിപിഐ(എം)മണത്തല വെസ്റ്റ് ബ്രാഞ്ചിന്റെയും,ഡിവൈഎഫ്ഐ കായൽ റോഡ് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ എസ്എസ്എൽസി,പ്ലസ് ടു വിജയികളെ അനുമോദിച്ചു.വാർഡിലെ മുഴുവൻ എൽപി വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു.കളരിപ്പയറ്റ് നാഷണൽ ചാമ്പ്യൻ ഷിപ്പിൽ ഗോൾഡ് മെഡൽ നേടിയ വിനായക് എം.മുരളിയെ ആദരിച്ചു.ചാവക്കാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാളിൽ നടന്ന പരിപാടി ചാവക്കാട് നഗരസഭ ചെയർമാൻ എ.എച്ച്.അക്ബർ ഉദ്ഘാടനം ചെയ്തു.പി.പി.നാരായണൻ അധ്യക്ഷത വഹിച്ചു.മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റും മുൻ നഗരസഭ ചെയർപേഴ്സനുമായ ഷീജ പ്രശാന്ത്,നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് ചെയർമാൻ കെ.പി.രഞ്ജിത്കുമാർ,സിപിഐ(എം) ലോക്കൽ സെക്രട്ടറി എ.എ.മഹേന്ദ്രൻ,മുൻ നഗരസഭ ചെയ്യർപേഴ്സൻ സതീരത്‌നം ടീച്ചർ,ബ്രാഞ്ച് സെക്രട്ടറി കെ.കെ.സുഗുണൻ,എം.എച്ച്.ഷലീർ എന്നിവർ സംസാരിച്ചു.സ്വപ്നബാബു,അനു സുരേഷ്,വിജിന രജീഷ്,ടി.പി.അബ്ദുൽഗഫൂർ,ആദിൽ ഷരീഫ്,ഇ.കെ.ഉണ്ണിമോൻ തുടങ്ങിയവർ നേതൃത്വം നൽകി.

Follow us on :

More in Related News