Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Jun 2026 23:32 IST
Share News :
വൈക്കം : വെച്ചൂർ ഗ്രാമത്തിലും മുച്ചൂർക്കാവ് പ്രദേശത്തും സമഗ്ര വികസനത്തിനായി നിലകൊണ്ട നേതാവാണ് എ.സതീശനെന്ന് ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് പറഞ്ഞു. കെ.പി.എം.എസ് സംസ്‌ഥാന പ്രസിഡൻ്റ് അഡ്വ. എ. സനീഷ് കുമാറിൻ്റെ ജേഷ്ട സഹോദരനും, വെച്ചൂർ ഗ്രാമ പഞ്ചായത്തിൻ്റെ രാഷ്ട്രീയ- സാമൂഹിക മണ്ഡലത്തിൽ സജീവ സാന്നിധ്യവുമായിരുന്ന എ. സതീശൻ അപ്പത്തറയുടെ ഒന്നാം ചരമ വാർഷികത്തിനോടനുബന്ധിച്ച് എ. സതീശൻ സ്‌മൃതി വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുസ്‌മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുച്ചൂർക്കാവ് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ കെ.ബിനിമോൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജോഷി ഫിലിപ്പ്, സി.കെ. ആശ എക്സ് എം എൽ എ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു അജി, യു ഡി എഫ് നേതാക്കളായ, മോഹൻ ഡി.ബാബു, പോൾസൺ ജോസഫ്, ബി.അനിൽകുമാർ, പി.ഡി.ഉണ്ണി, എം.കെ. ഷിബു, കെ.കെ.മോഹനൻ, മോഹനൻ പേരേത്തറ, വിജയമ്മ ബാബു, ബിജെപി നേതാവ് രമേശ് കാവി മറ്റം,
രാകേഷ് പഞ്ചാരി, എം. രഘു, കെ.ആർ രമേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.