Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുനത്തിൽ ഫര്‍ണിച്ചര്‍ അഡ്വാന്‍സ് പര്‍ച്ചേസ് സ്‌കീം സീസണ്‍ മൂന്നിലെ രണ്ടാമത്‌ നറുക്കെടുപ്പ് ; പ്രശസ്ത സിനിമാതാരം കുമാർ സുനിൽ നിർവഹിച്ചു

06 Jun 2026 20:06 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : ഫര്‍ണിച്ചര്‍ വ്യാപാരരംഗത്ത് നീണ്ട 25 വര്‍ഷത്തെ പാരമ്പര്യമുള്ള പുനത്തില്‍ ഫര്‍ണിച്ചര്‍ ഒരുക്കിയ അഡ്വാന്‍സ് പര്‍ച്ചേഴ്‌സ്  സ്‌കീം സീസണ്‍ മൂന്നിലെ രണ്ടാമത്‌ ഭാഗ്യശാലിയെ കണ്ടെത്താനുള്ള നറുക്കെടുപ്പിന്റെ ഉദ്ഘാടനം സംസ്ഥാന സര്‍ക്കാറിന്റെ നിരവധി പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ഫെമിനിച്ചി ഫാത്തിമയിലൂടെ ഏറെ ശ്രദ്ധേയനായ കുമാര്‍ സുനില്‍ നറുക്കെടുപ്പ് നടത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു. പരിസ്ഥതി ദിനത്തിൽ നടന്ന പരിപാടിയിൽ കർഷകശ്രീ അവാർഡ് ജേതാവ് റസാഖ് മുല്ലേപ്പാട്ട് പരിപാടിയിൽ പങ്കെടുത്തവർക്ക് വ്യക്ഷ തൈകൾ വിതരണം ചെയ്തു.


സീസണ്‍ മൂന്നിലെ രണ്ടാമത്‌ ഭാഗ്യശാലിയെ കണ്ടെത്താനുള്ള നറുക്കെടുപ്പിൽ സതീശൻ കൊളക്കപ്പാട്ട് ഭാഗ്യശാലിയായി. ചടങ്ങിൽ പുനത്തിൽ ഫർണ്ണിച്ചർ മാനേജിംഗ് ഡയറക്ടർ അനിൽകുമാർ പുനത്തിൽ, ഡിവിഷൻ കൗൺസിലർ ബിന്ദു ജയചന്ദ്രൻ, താനൂർ പ്രസ് ക്ലബ് സെക്രട്ടറി പ്രേമനാഥൻ താനൂർ, എ.വി. ജിത്തു വിജയ്, ഗിരീഷ് തെക്കച്ചംപ്പാട്ട്, എൻ. വി. പി. റസാഖ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

Follow us on :

More in Related News