Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മൊയ്തു മൗലവി സ്മാരക മ്യൂസിയം ഉന്നത നിലവാരത്തിലെത്തിക്കും: അഡ്വ. കെ. പ്രവീൺ കുമാർ എംഎൽഎ

08 Jun 2026 21:16 IST

NewsDelivery

Share News :

കോഴിക്കോട്: പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും നൂറ്റാണ്ടിന്റെ സാക്ഷിയുമായിരുന്ന മൊയ്തു മൗലവിയുടെ സ്മരണയ്ക്കായി സ്ഥാപിച്ച ഇ. മൊയ്തു മൗലവി സ്മാരക മ്യൂസിയത്തിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് ഉന്നത നിലവാരത്തിലേക്ക് ഉയർത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ എംഎൽഎ ഉറപ്പുനൽകി.

ഡി.സി.സിയും മൊയ്തു മൗലവി പഠന കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച മൊയ്തു മൗലവി അനുസ്മരണ സമ്മേളനം മ്യൂസിയത്തിന് മുന്നിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

1,600 ഡിഗ്രി ചൂടുള്ള ഉരുക്ക് പൊട്ടിത്തെറിച്ചു; വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിൽ 8 തൊഴിലാളികൾക്ക് ദാരുണാന്ത്യം

മ്യൂസിയം ചെയർമാനും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ അഡ്വ. കെ. ജയന്ത് എംഎൽഎ അധ്യക്ഷത വഹിച്ചു. നൂറ്റാണ്ടിന്റെ സാക്ഷിയായ മൊയ്തു മൗലവിയുടെ സ്മാരക മ്യൂസിയത്തിന്റെ മുഖഛായ മാറ്റുന്ന തരത്തിലുള്ള അറ്റകുറ്റപ്പണികൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ചടങ്ങിൽ ഡി.സി.സി സെക്രട്ടറി അഡ്വ. എം. രാജൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ പി. മമ്മത് കോയ, രമേശ് നമ്പിയത്ത്, സുനീഷ് മാമിയിൽ, ഇ. അനേഷ് കുമാർ, എം.ടി. സേതുമാധവൻ, സുദർശനൻ ബാലൻ, ടി.വി. മജീദ്, ബി.പി. ബഷീർ, ആഷിഖ് ചെലവൂർ, അൻവറ തെക്കോത്ത്, എൻ.സി. ഷെഫീഖ്, ജഷിം അലി എന്നിവർ സംസാരിച്ചു.

മുള്ളൻപന്നിയെ ഒഴിവാക്കാൻ ശ്രമം; കോഴിക്കോട്ട് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു

Follow us on :

More in Related News