Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Jun 2026 17:43 IST
Share News :
തലയോലപ്പറമ്പ്: ഒറ്റയ്ക്ക് താമസിക്കുന്ന ഗൃഹനാഥയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തലയോലപ്പറമ്പ് വഴിയമ്പലം ഭാഗത്ത് വഴിയമ്പലത്തിൽ വീട്ടിൽ പരേതനായ ചാക്കോയുടെ ഭാര്യ റോസമ്മ ചാക്കോ (മോളി - 65) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം. വിദേശത്തുള്ള മക്കൾ പല തവണ ഫോണിൽ വിളിച്ചിട്ടും എടുക്കാത്തതിനെ തുടർന്ന് സമീപത്തുള്ള ഇവരുടെ സഹോദിയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സഹോദരിയും മറ്റു ബന്ധുക്കളും എത്തി വാതിൽ തുറന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. തലയോലപ്പറമ്പ് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മക്കൾ - മഞ്ജു (യു.കെ), മനോജ് (അയർലൻ്റ് ). മരുമക്കൾ - സിബി ( ചെമ്മനത്തുകര), റോസ്മി (കാഞ്ഞിരമറ്റം). സംസ്ക്കാരം പിന്നീട്.
Follow us on :
Tags:
More in Related News
Please select your location.