Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും അപകടചികിത്സ ഉറപ്പാക്കുന്നത് പരിഗണനയിൽ. മന്ത്രി ഷിബു ബേബി ജോണ്‍

07 Jun 2026 09:21 IST

R mohandas

Share News :

ചാത്തന്നൂർ: സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും അപകടചികിത്സ ഉറപ്പാക്കുന്നത് പരിഗണനയിലെന്ന് വനം-വന്യജീവിസംരക്ഷണ-നൈപുണ്യ-കശുവണ്ടി വികസന വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍. നീണ്ടകര താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ജില്ലയിലെ ആരോഗ്യമേഖലയുടെ തുടര്‍വികസനപ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. നീണ്ടകര ആശുപത്രിയുടെ തുടര്‍വികസനം വേഗത്തിലാക്കും. ഏഴ് ഡയാലിസിസ് ഉപകരണങ്ങള്‍ നിലവിലുണ്ട്. സ്വകാര്യമേഖലയുടെ സഹകരണത്തോടെ സൗജന്യ ഡയാലിസിസ് ചികിത്സ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. ഡയാലിസിസ് യൂണിറ്റില്‍ കൂടുതല്‍ ജീവനക്കാരെ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനും നടപടി ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി.

മുഖ്യപ്രഭാഷണവും ഡയാലിസിസ് യൂണിറ്റിന്റെ സ്വിച്ച് ഓണും എന്‍.കെ പ്രേമചന്ദ്രന്‍ എംപി നിര്‍വഹിച്ചു.


സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ അവയവദാതാവായ ആലിന്‍ ഷെറിന്റെ പേരില്‍ ചവറ ബ്ലോക്ക് പഞ്ചായത്ത് നീണ്ടകര താലൂക്ക് ആശുപത്രിയില്‍ തുടങ്ങിയ സ്‌നേഹസ്മൃതി ഡയാലിസിസ് സെന്റര്‍ ചവറ ഐ ആര്‍ ഇ എല്ലിന്റെ സാമൂഹ്യ സുരക്ഷാനിധിയില്‍ നിന്ന് ഒരു കോടി രൂപ ചിലവഴിച്ചാണ് പൂര്‍ത്തിയാക്കിയത്.

ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷംല നൗഷാദ് അധ്യക്ഷയായി. ആലിന്‍ ഷെറിന്റെ മാതാപിതാക്കളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്‍ ലതാദേവി ആദരിച്ചു. ഐ.ആര്‍.ഇ എല്‍ ജനറല്‍ മാനേജര്‍ എന്‍. എസ് അജിത് പദ്ധതി വിശദീകരിച്ചു.

Follow us on :

More in Related News