Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Jun 2026 14:29 IST
Share News :
ചാവക്കാട്:മണത്തല സിവിൽ സ്റ്റേഷൻ വാർഡിൽ എസ്എസ്എൽസി,പ്ലസ് ടു പരീക്ക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് പുരസ്കാരവും പഠനോപകരണവും നൽകി ആദരിച്ചു.വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്ത സമ്മേളനത്തിന് ചാവക്കാട് നഗരസഭ പ്രതിപക്ഷ നേതാവ് സി.എ.ഗോപപ്രതാപൻ ഉദ്ഘാടനം ചെയ്തു.മുൻ വാർഡ് കൗൺസിലർ ഫൈസൽ കാനാമ്പുള്ളി അധ്യക്ഷത വഹിച്ചു.ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വ.തേർളി അശോകൻ മുഖ്യപ്രഭാക്ഷണം നടത്തി.സോണി കാഞ്ഞാണി വിദ്യാർത്ഥികൾക്ക് പഠനാപകരണം നൽകി.വി.അലി,അഷ്കർ നാലകത്ത്,ടി.വി.അബ്ദുൾ റഷീദ്,ഷംസുദ്ദീൻ,യുനസ് മണത്തല,ഫാസിൽ,സലിം,അക്ബർ,ബഷീർ കാണമ്പുള്ളി എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.